സംസ്ഥാനത്ത് അപ്രഖ്യാപിത പവർകട്ടില്ലെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു.കേന്ദ്രവിഹിതത്തിന്‍റെ ലഭ്യതക്കുറവ് അനുസരിച്ച് ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതാണ്. സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന വൈദ്യുതി ആവശ്യകതയും പവർ എക്‌സ്‌ചേഞ്ച് വിപണിയിലെ വൈദ്യുതി ക്ഷാമവും കണക്കിലെടുത്ത്, രാത്രി ഏഴ് മുതൽ രാത്രി വരെ വൈദ്യുതി ഉപഭോഗം നിയന്ത്രിക്കണമെന്ന് കെഎസ്ഇബി അടുത്തിടെ അഭ്യർത്ഥിച്ചിരുന്നു. വൈകീട്ട് 7 മണി മുതൽ രാത്രി 11 വരെയുള്ള പീക്ക് മണിക്കൂറുകളിൽ വൈദ്യുതി ഉപയോഗം പരമാവധി കുറച്ച് സഹകരിക്കണമെന്നും വൈദ്യുതി ബോര്‍ഡ് അഭ്യര്‍ത്ഥിച്ചിരുന്നു.ഇടതുമുന്നണി സർക്കാരിൻ്റെ കാലത്ത് വൈദ്യുതി മുടങ്ങില്ലെന്ന വാക്ക് പാലിക്കാത്തത് ഏറെ വിമർശനമുയർന്നിരുന്നു.
ആണവ നിലയം സ്ഥാപിക്കുന്നതില്‍ ചർച്ച വേണമെന്നും മന്ത്രി പറഞ്ഞു .ആണവനിലയത്തിൽ സി പി എം സംസ്ഥാന സെക്രട്ടറിയുടെ നിലപാടിനോട് പൂർണ യോജിപ്പാണുള്ളത്.എല്ലാമേഖലയിലെയും ആളുകളെ ഉൾപ്പെടുത്തി വിശദമായ ചർച്ചവേണം.ആണവനിലയം കേരളത്തിൽ സ്ഥാപിക്കുമെന്ന് ആരും പറഞ്ഞിട്ടില്ല. വിഷയം നയപരമായെടുക്കേണ്ട തീരുമാനമാണന്നും മന്ത്രി പറഞ്ഞു.



