KND-LOGO (1)

മെക്സിക്കോയിലെ ചില കടൽത്തീരങ്ങളിലാണ് ഓർ മത്സ്യത്തെ കരക്കടിഞ്ഞ നിലയിൽ കണ്ടെത്തിയത്.

മത്സ്യത്തൊഴിലാളികൾക്കിടയിൽ ആശങ്കസൃഷ്ടിച്ച് ഓർ മത്സ്യം (oarfish) കരയ്ക്കടിഞ്ഞു. മെക്സിക്കോയിലെ ചില കടൽത്തീരങ്ങളിലാണ് ഓർ മത്സ്യത്തെ കരക്കടിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഡൂംസ്ഡേ ഫിഷ് എന്നും വിളിപ്പേരുളള, ആഴക്കടലിൽ കാണപ്പെടുന്ന ഈ മത്സ്യം ചത്തടിയുന്നത് പ്രകൃതിദുരന്തത്തിൻറെ മുന്നറിയിപ്പായാണ് മെക്സിക്കോയിലെ ജനങ്ങൾ കരുതുന്നത്. എന്നാൽ, ഇതിന് ശാസ്ത്രീയ സ്ഥിരീകരണമില്ല.പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുന്നതിന് മുന്നോട്ടിയായിട്ടാണ് ഇവയെ തീരപ്രദേശത്ത് കാണപ്പെടുന്നതെന്നും ഭൂകമ്പങ്ങൾ മുൻപും സുനാമിക്ക് മുൻപും ഇവയെ കാണപ്പെടാറുണ്ടെന്നുമാണ് പ്രദേശവാസികൾ പറയുന്നത്. ബജാ കാലിഫോർണിയയുടെ തെക്കൻ തീരത്ത് സർഫിങ്ങിൽ ഏർപ്പെട്ടിരുന്നവരാണ് ഓർ മത്സ്യത്തെ ആദ്യം തിരിച്ചറിഞ്ഞത്.ഒരു സർഫിങ് ബോർഡിൻറെയത്ര നീളംവരുന്ന ഓർ മത്സ്യത്തിന് വെള്ളി കലർന്ന നീല നിറമാണ്. വാലിന് പരിക്കേറ്റ നിലയിലാണ് മെക്സിക്കോയിൽ ഓർ മത്സ്യത്തെ കണ്ടെത്തിയത്. 36 അടി വരെ നീളം വെയ്ക്കുന്ന ഓർ മത്സ്യങ്ങൾക്ക് 200 കിലോഗ്രാം വരെ ഭാരവും വെയ്ക്കും. ഓർ മത്സ്യത്തെ കണ്ടെത്തിയ സർഫർമാർ സർഫ്ബോർഡിൽ ഓർ മത്സ്യത്തെ കിടത്തി തിരികെ കടലിലേക്ക് അയ്ക്കുകയായിരുന്നു.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.