KND-LOGO (1)

മനുഷ്യരെപ്പോലെ പ്രവർത്തിക്കുന്ന എഐ ഏജന്റുമായി മസ്ക്

മനുഷ്യരുടെ ഇടപെടലില്ലാതെ കമ്പ്യൂട്ടറിൽ യഥാർഥ ജോലികൾ പൂർത്തിയാക്കാൻ കഴിയുന്ന ‘ഗ്രോക്ക് ബോട്ട്’ എഐ ഏജന്റിനെ അവതരിപ്പിച്ച് ഇലോൺ മസ്കിന്റെ എഐ കമ്പനി. ബ്രൗസർ, ടെർമിനൽ, ഫയലുകൾ എന്നിവ സ്വതന്ത്രമായി ഉപയോഗിച്ച് സെയിൽസ്, മാർക്കറ്റിംഗ്, ബഗ് ഫിക്സിംഗ് തുടങ്ങിയ ജോലികൾ ചെയ്യാൻ ബോട്ടുകൾക്ക് കഴിയും.ഒന്നിലധികം ഗ്രോക്ക് ബോട്ടുകളെ ഒരേസമയം ഏകോപിപ്പിച്ച് ഒരു ടീം പോലെ പ്രവർത്തിപ്പിക്കാനും സാധിക്കും. ഉപയോക്താവ് ഒരിക്കൽ ജോലി ചെയ്യുന്നത് കാണിച്ചുകൊടുത്താൽ പിന്നീട് അതേ ജോലി സ്വയം ചെയ്യാനും മുൻകാല സംഭാഷണങ്ങളും പ്രവർത്തനങ്ങളും ഓർത്തുവയ്ക്കാനും സംവിധാനത്തിന് കഴിയും.ക്ലൗഡിലാണ് ബോട്ടുകൾ പ്രവർത്തിക്കുന്നത് എന്നതിനാൽ ഉപയോക്താവിന്റെ ലാപ്ടോപ്പ് ഓഫായാലും ജോലികൾ തുടരും. നിലവിൽ ബീറ്റാ പതിപ്പിലാണ് സേവനം ലഭ്യമാക്കിയിരിക്കുന്നത്. ഡെസ്ക്ടോപ്പിലും ഐഒഎസിലും ലഭ്യമായ ഗ്രോക്ക് ബോട്ടിന്റെ ആൻഡ്രോയിഡ് പതിപ്പ് വൈകാതെ പുറത്തിറക്കുമെന്ന് കമ്പനി അറിയിച്ചു.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.