KND-LOGO (1)

മൈനാഗപ്പള്ളി അപകടം: ‘ട്രാപ്പിൽ പെട്ടുപോയി; മദ്യം കുടിയ്ക്കാൻ അജ്മൽ പ്രേരിപ്പിച്ചു’; പ്രതി ശ്രീക്കുട്ടി

മൈനാഗപ്പള്ളി ആനൂർക്കാവിൽ യുവതിയെ കാർ കയറ്റിയിറക്കി കൊലപ്പെടുത്തിയ പ്രതികളുടെ മൊഴിയുടെ വിശദാശംങ്ങൾ പുറത്ത്. ട്രാപ്പിൽ പെട്ടു പോയെന്ന് പ്രതി ഡോക്ടർ ശ്രീക്കുട്ടി. മദ്യം കുടിയ്ക്കാൻ അജ്മൽ പ്രേരിപ്പിച്ചിരുന്നെന്നാണ് ശ്രീകുട്ടിയുടെ മൊഴി. കാറിനടിയിൽ ആളുണ്ടെന്ന് അറിഞ്ഞിരുന്നില്ല. കാർ സ്കൂട്ടറിലിടിച്ച് നിലത്തേക്ക് വീണ കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കാൻ ആവശ്യപ്പെട്ടില്ലെന്നാണ് ശ്രീക്കുട്ടി പറയുന്നത്. തന്റെ പണവും സ്വർണാഭരണങ്ങളും അജ്മൽ കൈക്കലാക്കിയിരുന്നു. അത് തിരികെ വാങ്ങാനാണ് അജ്മലിനൊപ്പം സൗഹൃദം തുടർന്നതെന്നും ശ്രീക്കുട്ടി പറയുന്നു. നിലവിൽ പ്രേരണാകുറ്റമാണ് ശ്രീക്കുട്ടിക്കെതിരെ ചുമത്തിയിരിക്കുന്നത്.

13 പവൻ സ്വർണ്ണഭരണങ്ങളും 20,000 രൂപയും ശ്രീക്കുട്ടി അജ്മലിന് നൽകി. എന്നാൽ ഡോക്ടർ ശ്രീക്കുട്ടി ആവശ്യപ്പെട്ട പ്രകാരമാണ് മദ്യം വാങ്ങി നൽകിയതെന്ന് അജ്മൽ പറയുന്നത്. അജ്മലിൻ്റെയും ശ്രീക്കുട്ടിയുടെയും മൊഴിയിൽ വൈരുദ്ധ്യമുണ്ട്. മനഃപ്പൂർവ്വം ആയിരുന്നില്ല യുവതിയുടെ ദേഹത്തു കൂടി വാഹനം കയറ്റിയതെന്ന് ശ്രീക്കുട്ടി പറയുന്നു. വാഹനം മുന്നോട്ട് എടുത്തത് തൻ്റെ നിർദ്ദേശപ്രകാരം അല്ലെന്നും എന്തിലൂടോ വാഹനം കയറി ഇറങ്ങിയതായി പിന്നീട് മനസിലായെന്നും ശ്രീക്കുട്ടി നൽകിയ മൊഴിയിൽ പറയുന്നു.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.