ലോകപ്രശസ്ത സ്വിസ് ചോക്ലേറ്റ് ബ്രാൻഡായ ലിൻഡ് (Lindt) ഇന്ത്യയിലെ ആദ്യ ഔദ്യോഗിക റീട്ടെയിൽ സ്റ്റോർ ന്യൂഡൽഹിയിലെ ഏയ്റോസിറ്റിയിലെ വേൾഡ്മാർക്ക് 5-ൽ ആരംഭിച്ചു. ഏകദേശം 1,100 ചതുരശ്ര അടി വിസ്തീർണ്ണമുള്ള സ്റ്റോറിൽ ലിൻഡോർ ട്രഫിൾസ്, എക്സലൻസ് ഡാർക്ക് ചോക്ലേറ്റുകൾ, എസ്ട്രാ ക്രീമി ശേഖരം എന്നിവയുൾപ്പെടെ വിവിധ പ്രീമിയം ചോക്ലേറ്റുകൾ ലഭ്യമാണ്. ഉപഭോക്താക്കൾക്ക് ഇഷ്ടാനുസരണം ചോക്ലേറ്റുകൾ തെരഞ്ഞെടുത്ത് സ്വന്തമായി ശേഖരിക്കാനുള്ള ‘പിക്ക് ആൻഡ് മിക്സ്’ സൗകര്യവും പ്രത്യേക സമ്മാനപ്പൊതികളും ഫെസ്റ്റിവൽ കളക്ഷനുകളും സ്റ്റോറിന്റെ പ്രത്യേകതകളാണ്. പുതിയ വേഫർ റേഞ്ചും ഇവിടെ ലഭ്യമാകും. ഇന്ത്യയിൽ തന്നെ ലിൻഡിന്റെ പ്രീമിയം സ്വിസ് ചോക്ലേറ്റുകളുടെ വൈവിധ്യമാർന്ന ശേഖരം നേരിട്ട് സ്വന്തമാക്കാനുള്ള അവസരമാണ് പുതിയ സ്റ്റോർ ഒരുക്കുന്നത്.



