KND-LOGO (1)

ലക്ഷ്മിപ്രിയയ്ക്ക് പകരം മുൻ കോൺഗ്രസ് നേതാവ്; വോട്ടർ പട്ടിക വിവാദം കാരണം മാറ്റം

കൊച്ചി: പെരുമ്പാവൂരിൽ എൻഡിഎ സ്ഥാനാർത്ഥിയായി നടി ലക്ഷ്മിപ്രിയയെ മാറ്റി മുൻ കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്‍റായ ജിബി പാത്തിക്കലിനെ ട്വൻറി ട്വൻറി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. വോട്ടർ പട്ടികയിൽ പേരില്ലാത്തത് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഈ മാറ്റം. തൃപ്പൂണിത്തുറ കരിങ്ങാച്ചിറയിലും തൃക്കാക്കരയിലുമുള്ള വോട്ടർ പട്ടികകളിലും ലക്ഷ്മിപ്രിയയുടെ പേര് ഇല്ലെന്നാണ് കണ്ടെത്തൽ.ഫോം 6 വഴി തിങ്കളാഴ്ച വരെ പേര് ചേർക്കാൻ അവസരം ഉണ്ടായിരുന്നെങ്കിലും അത് സമയത്ത് സാധിക്കുമോയെന്ന ആശങ്ക കാരണം സ്ഥാനാർത്ഥിത്വം മാറ്റുകയായിരുന്നു. ഇതോടെ പ്രഖ്യാപിച്ചിരുന്ന റോഡ് ഷോയും റദ്ദാക്കി. കഴിഞ്ഞ ദിവസമാണ് സാബു എം ജേക്കബ് ലക്ഷ്മിപ്രിയയുടെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്.അതേസമയം, ഏറ്റുമാനൂരിൽ ട്വൻറി ട്വൻറി സ്ഥാനാർത്ഥിയായ നടി വീണ നായർക്കും വോട്ടില്ലെന്ന വിവരം പുറത്തുവന്നു. ചങ്ങനാശ്ശേരിയിലാണ് വോട്ട് ഉണ്ടെന്നായിരുന്നു അവരുടെ നിലപാട്. ഇതോടെ സ്ഥാനാർത്ഥി തിരഞ്ഞെടുപ്പിൽ എൻഡിഎക്കും ട്വൻറി ട്വൻറിക്കും വിവാദം ശക്തമാകുകയാണ്.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.