കിളിമാനൂർ ചെങ്കിക്കുന്നിൽ രണ്ടു പേരെ വയലിൽ മരിച്ച നിലയിൽ കണ്ടെത്തി.നഗരൂരിൽ രണ്ടു പേരെ വയലിൽ മരിച്ച നിലയിൽ കണ്ടെത്തി. നഗരൂർ കോണത് വീട്ടിൽ കൊച്ചുണ്ണി (60), മകൻ അഖിൽ (32) എന്നിവരെയാണ് കിളിമാനൂർ ചെങ്കിക്കുന്ന് ബ്ലോക്ക് ഓഫീസിനു സമീപത്തെ വയലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.നല്ല രീതിയിൽ കൃഷി നടന്നു വരുന്ന വയലിൽ രാവിലെ നാട്ടുകാർ വന്നു നോക്കുമ്പോളാണ് മൃതദേഹങ്ങൾ കണ്ടതെന്നാണ് വിവരം. പന്നിയെ പ്രതിരോധിക്കുന്നതിന് വേണ്ടി വൈദ്യുതി വേലി സ്ഥാപിച്ചിരുന്നു. ഇതിൽ നിന്ന് ഷോക്കേറ്റതാവാം മരണകാരണമെന്നാണ് പ്രാഥമിക വിവരം.കൊച്ചുണ്ണി തെങ്ങു കയറ്റ തൊഴിലാളിയും മകൻ അഖിൽ കൂലി വേല തൊഴിലാളിയുമാണ്. വേണുഗോപാലൻ പോറ്റി എന്ന ആളുടെ ഉടമസ്ഥതയിൽ ഉള്ളതാണ് ഈ പുരയിടം. ആകൃതമായാണ് കമ്പിവേലി സ്ഥാപിച്ചത് എന്നാണ് പോലീസ് പറയുന്നത്.നഗരൂർ പോലീസ് തുടർ നടപടികൾ സ്വീകരിച്ചു വരുന്നു.



