KND-LOGO (1)

കേരളത്തിൽ മാർഗ്ഗഴി സംഗീതോത്സവം 2026′ ജനുവരി 9 മുതൽ ആവണംകോട് സരസ്വതി ക്ഷേത്രത്തിൽ

നെടുമ്പാശ്ശേരി: കർണാട്ടിക് സംഗീത മേഖലയിലെ ദേശീയ തലത്തിലുള്ള പ്രഗത്ഭരായ സംഗീതജ്ഞർ പങ്കെടുക്കുന്ന “കേരളത്തിൽ മാർഗ്ഗഴി സംഗീതോത്സവം 2026” ജനുവരി 9, 10, 11 തീയതികളിൽ നെടുമ്പാശ്ശേരി ആവണംകോട് സ്വയംഭൂ സരസ്വതി ക്ഷേത്ര ഊട്ടുപുരയിൽ വച്ച് നടക്കുന്നു.

ചെന്നൈ നീലകണ്ഠ ശിവൻ കൾച്ചറൽ അക്കാഡമിയുമായി സഹകരിച്ചു സംഘടിപ്പിക്കുന്ന സംഗീതോത്സവത്തിൽ ജനുവരി 9 വെള്ളിയാഴ്‌ച വൈകീട്ട് 6 മണിക്ക് ശ്രീ. ഡി രാഘവാചാരി (ഹൈദരാബാദ് ബ്രദേഴ്‌സ്) അവതരിപ്പിക്കുന്ന കച്ചേരി അരങ്ങേറും. ശ്രീ. ഇടപ്പള്ളി അജിത്ത്, ശ്രീ. പൂവല്ലൂർ ശ്രീജി, ശ്രീ. തൃപ്പൂണിത്തുറ രാധാകൃഷ്‌ണൻ എന്നിവർ പക്കമേളം വായിക്കും.

ഊത്തുകാട് വെങ്കിടകവി ആരാധന ദിനമായി ആചരിക്കുന്ന ജനുവരി 10 ശനിയാഴ്‌ച രാവിലെ 8.30 ന് ഉദ്ഘാടന ചടങ്ങും, 10.00 മണിക്ക് രംഗനാഥ അഷ്ടകവും, ഊത്തുകാട് വെങ്കിടകവിയുടെ സപ്തരത്ന കീർത്തനവും അരങ്ങേറും. 11.00 മണിക്ക് ശ്രീ. എൻ രവികിരൺ അവതരിപ്പിക്കുന്ന ചിത്രവീണ കച്ചേരി അരങ്ങേറും. ഉച്ചക്ക് കഴിഞ്ഞു 2.00 മണിക്ക് ശ്രീ. ഹൈദരാബാദ് എൻ രാമമൂർത്തിയും വൈകിട്ട് 5.00 മണിക്ക് പതംഗി ബ്രദേഴ്‌സും അവതരിപ്പിക്കുന്ന സംഗീത കച്ചേരികളും അരങ്ങേറും. കൂടാതെ സംഗീതാരാധനകളും അരങ്ങേറും.

നീലകണ്ഠ ശിവൻ ആരാധന ദിനമായി ആചരിക്കുന്ന ജനുവരി 11 ഞായറാഴ്‌ച രാവിലെ 9.30 ന് ഡോ. കെ ആർ ശ്യാമ അവതരിപ്പിക്കുന്ന സംഗീത കച്ചേരിയും, ഉച്ചക്ക് ശേഷം 2.30 ന് ശ്രീമതി. ശാന്താള രാജു അവതരിപ്പിക്കുന്ന സംഗീത കച്ചേരിയും അരങ്ങേറും. കൂടാതെ സംഗീതാരാധനകളും അരങ്ങേറും.

സംഗീതോത്സവ വേദിയിൽ വച്ച് പ്രസിദ്ധമായ ‘ശങ്കരാഭരണം’ സിനിമ പുതിയ സാങ്കേതിക മികവോടെ (Remastered version) റിലീസ് ചെയ്യുന്നതിന് മുന്നോടിയായിസിനിമയുടെ പോസ്റ്റർ പ്രകാശനവും ട്രെയ്‌ലർ ലോഞ്ചും നടക്കുന്നു. ജനുവരി 10 ന് രാവിലെ 8.30 ന് നടക്കുന്ന ചടങ്ങിൽ ബഹുമാനപ്പെട്ട ഹൈക്കോടതി ജസ്റ്റിസ് പി. ഗോപിനാഥ് മുഖ്യാതിഥിയാകും.

തൃപ്പൂണിത്തുറ ആർഎൽവി കോളേജിലെയും കാലടി സംസ്‌കൃത സർവകലാശാലയിലെയും വിദ്യാർത്ഥികളും ഈ പരിപാടിയുടെ ഭാഗമാകും. കർണാടക സംഗീത ആചാര്യൻ ശ്രീ. ചന്ദ്രമന സി എസ് നാരായണൻ നമ്പൂതിരി, ആദി ശങ്കര ട്രസ്റ്റിന്റെ മാനേജിംഗ് ട്രസ്‌റ്റി അഡ്വ. കെ ആനന്ദ്, ഡോ. കെ കൃഷ്ണൻ നമ്പൂതിരി (നാഗാർജുന), ശ്രീമതി. മീന വിശ്വനാഥൻ (ഭാരതീയ വിദ്യാഭവൻ) എന്നിവർ സംഗീതജ്ഞർക്ക് ആദരവ് നൽകും.

കേരളത്തിൽ മാർഗ്ഗഴി സംഗീതോത്സവത്തിലേക്ക് സംഗീതാസ്വാദകരെയും സംഗീത വിദ്യാർത്ഥികളെയും സ്വാഗതം ചെയ്തുകൊണ്ട് ആവണംകോട് കേരള ക്ഷേത്ര സേവ ട്രസ്റ്റ് ഭാരവാഹികൾ സംസാരിച്ചു.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.