കൊല്ലം: കേന്ദ്രസർക്കാരിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന് അർഹതപ്പെട്ട കാര്യങ്ങളിൽ കേന്ദ്രസഹായം ലഭിക്കുന്നില്ല. ഒരു റിപ്പോർട്ടുമില്ലാതെ മറ്റ് പല സംസ്ഥാനങ്ങൾക്കും കേന്ദ്രം സഹായം നൽകി. കേരളത്തിന് മാത്രം സഹായമില്ലെന്നും ക്രൂരമായ വിവേചനമാണ് കാണിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഎം സംസ്ഥാന സമ്മേളനത്തിൻ്റെ സമാപന റാലിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.സംസ്ഥാനത്തിന് അർഹതപ്പെട്ട കാര്യങ്ങളിൽ വേണ്ടരീതിയിൽ സഹായം ലഭിക്കുന്നില്ല. കേരളത്തോടൊപ്പം ദുരന്തം നേരിട്ട മറ്റ് സംസ്ഥാനങ്ങൾക്ക് കേന്ദ്രസഹായം ലഭിച്ചു. നമുക്ക് മാത്രം സഹായമില്ല. നാം നേരിട്ട ദുരന്തം ഒരു ദുരന്തമായി പരിഗണിക്കാൻ പറ്റാത്ത ഒന്നാണോ? അതല്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും സഹായം മാത്രമില്ല”.
