‘കറുപ്പ്’ പ്രഖ്യാപിച്ച തീയതിയിൽ റിലീസ് ചെയ്യാൻ കഴിയാതിരുന്നതും സാമ്പത്തിക വെല്ലുവിളികളും ഉൾപ്പെടെ നിരവധി പ്രതിസന്ധികൾ മറികടന്നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. ഒടുവിൽ ചിത്രം വൻ വിജയമായി മാറുകയും, ഒരു ദശാബ്ദത്തിന് ശേഷം സൂര്യയ്ക്ക് ലഭിച്ച ഏറ്റവും വലിയ ബോക്സ് ഓഫീസ് ഹിറ്റുകളിൽ ഒന്നാകുകയും ചെയ്തു. പ്രതിസന്ധികൾക്കിടയിലും ടീമിന്റെ ആത്മവിശ്വാസവും കുടുംബത്തിന്റെ പിന്തുണയുമാണ് മുന്നോട്ട് പോകാൻ കരുത്തായതെന്ന് സൂര്യ പറഞ്ഞു.അതേസമയം, വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ‘വിശ്വനാഥ് ആൻഡ് സൺസ്’ ആണ് സൂര്യയുടെ പുതിയ ചിത്രം. മമിത ബൈജു നായികയാകുന്ന ചിത്രം ഓഗസ്റ്റ് 14ന് ആഗോളതലത്തിൽ റിലീസ് ചെയ്യും. റിലീസിന് മുൻപേ തന്നെ 300 കോടിയിലധികം രൂപയുടെ പ്രീ-റിലീസ് ബിസിനസ് നേടിയ ചിത്രം സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ പ്രീ-റിലീസ് നേട്ടമായും ശ്രദ്ധ നേടുകയാണ്. സംഗീതം ഒരുക്കുന്നത് ജി.വി. പ്രകാശ് കുമാറാണ്.



