KND-LOGO (1)

കശ്മീരിൽ ഇസ്ലാം വിശ്വാസികളുടെ വീട്ടിൽ കുഴിച്ചപ്പോൾ കിട്ടിയത് ശിവലിംഗവും, മാതാ വൈഷ്ണോ ദേവി വിഗ്രഹവും

ശ്രീനഗർ ; ജമ്മു കശ്മീരിൽ ഇസ്ലാം വിശ്വാസികളുടെ വീട്ടിൽ നിന്ന് ശിവലിംഗവും, മാതാ വൈഷ്ണോ ദേവി വിഗ്രഹവും കണ്ടെത്തി. രാജ്ഗഡിലെ ഉൾ ഗ്രാമത്തിൽ താമസിക്കുന്ന ലിയാഖത്ത് അലിയുടെ വീട്ടിൽ നിന്നാണ് ഇവ കണ്ടെത്തിയത് .കഴിഞ്ഞ രണ്ട് മാസത്തിനിടെ അഞ്ച് തവണ ലിയാഖത്ത് അലിയ്‌ക്ക് പാമ്പ് കടിയേറ്റിരുന്നു. തുടർന്ന് വീട്ടിൽ ദോഷങ്ങളോ മറ്റോ ഉണ്ടോയെന്നറിയാൻ ലിയാഖത്ത് അലി ജ്യോതിഷിയെ വിളിച്ചു വരുത്തി.ഇദ്ദേഹമാണ് വീട്ടിൽ എന്തോ കുഴിച്ചിട്ടിട്ടുണ്ടെന്ന് ലിയാഖത്ത് അലിയോട് പറഞ്ഞത് . ജ്യോതിഷി പറഞ്ഞ ഭാഗത്തായി കുഴിച്ചപ്പോൾ മാതാ വൈഷ്ണോദേവിയുടെയും ബുദ്ധന്റെയും വിഗ്രഹവും ശിവലിംഗവും കണ്ടെത്തി.

വിവരമറിഞ്ഞ് നൂറുകണക്കിനാളുകളാണ് വിഗ്രഹങ്ങൾ ദർശിക്കാൻ ഇവിടെയെത്തിയത്. ഇതറിഞ്ഞ് പൊലീസും സ്ഥലത്തെത്തി , മാത്രമല്ല വില്ലേജ് ഡിഫൻസ് ഗാർഡിലെ അംഗങ്ങളെ സുരക്ഷയ്‌ക്കായി ഇവിടെ നിയോഗിക്കുകയും ചെയ്തു . കൂടാതെ, ഈ വിഗ്രഹങ്ങൾക്ക് എത്ര പഴക്കമുണ്ടെന്ന് അന്വേഷിക്കാനും തീരുമാനിച്ചിട്ടുണ്ട്. വിഗ്രഹം കണ്ടെത്തിയ സ്ഥലത്ത് ക്ഷേത്രം പണിയണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടിട്ടുണ്ട്.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.