ജസ്‌നയുടെ തിരോധാനക്കേസിൽ പുതിയ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട് ലോഡ്ജ് ഉടമ ബിജു സേവ്യറിൻ്റെ മൊഴി സിബിഐ രേഖപ്പെടുത്തി. മുണ്ടക്കയം ലോഡ്ജ് ഉടമ ബിജു സേവ്യറിൻ്റെ മൊഴി സിബിഐ രേഖപ്പെടുത്തി. സിബിഐ സംഘം ലോഡ്ജിലും പരിശോധന നടത്തി.
ജസ്നയെന്ന് കരുതുന്ന പെൺകുട്ടിയെ കണ്ടെന്ന മുണ്ടക്കയം സ്വദേശിയുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. സിബിഐ സംഘം മുണ്ടക്കൈയിലെത്തി കേസിൻ്റെ കൂടുതൽ വിവരങ്ങൾ ശേഖരിച്ചു.
മുണ്ടക്കയം സ്വദേശിയുടെ മൊഴിയെടുക്കാൻ സിബിഐ ഇന്ന് എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും മൊഴിയെടുക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റി. കാണാതാകുന്നതിന് രണ്ട് ദിവസം മുമ്പ് ലോഡ്ജിൽ വച്ച് ജസ്നയെ കണ്ടു എന്നായിരുന്നു മുണ്ടക്കയം സ്വദേശിനിയുടെ വെളിപ്പെടുത്തൽ.
യുവതിയ്‌ക്കൊപ്പം ജസ്‌നയെപ്പോലെ തോന്നിക്കുന്ന മറ്റൊരു യുവാവും ഉണ്ടായിരുന്നതായും അവർ പറഞ്ഞു. ഈ വെളിപ്പെടുത്തലിനെ തുടർന്നാണ് മൊഴി രേഖപ്പെടുത്താൻ സിബിഐ തീരുമാനിച്ചത്.



