പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാൻ പ്രധാനമന്ത്രി സനയ് തകയ്ച്ചിയും നടത്തിയ ചർച്ചയിൽ, ജപ്പാനിൽ നിന്ന് ഇന്ത്യയിലേക്ക് ₹10 ലക്ഷം കോടി രൂപയുടെ നിക്ഷേപം ലക്ഷ്യമിട്ട് സഹകരിക്കാൻ ധാരണയായി. ഇന്ത്യയിലെ ജാപ്പനീസ് കമ്പനികളുടെ എണ്ണം ഇരട്ടിയാക്കാനും പ്രതിരോധം, സമുദ്രസുരക്ഷ, ഊർജ്ജം, വ്യാപാരം, ഔഷധനിർമാണം, മെഡിക്കൽ ഉപകരണങ്ങൾ, തൊഴിൽ തുടങ്ങിയ മേഖലകളിൽ സഹകരണം വിപുലീകരിക്കാനും ഇരുരാജ്യങ്ങളും തീരുമാനിച്ചു. ഇന്ത്യ-ജപ്പാൻ ബന്ധം സാമ്പത്തിക സുരക്ഷാ പങ്കാളിത്തമായി ഉയർത്തുമെന്ന് നേതാക്കൾ വ്യക്തമാക്കി. ഇന്ത്യയുടെ വികസനത്തിൽ ജപ്പാൻ പ്രധാന പങ്കാളിയാണെന്ന് മോദി പറഞ്ഞപ്പോൾ, ഇൻഡോ-പസഫിക് മേഖലയിലെ സമാധാനത്തിനും സമൃദ്ധിക്കും ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് സനയ് തകയ്ച്ചി അറിയിച്ചു.



