അമേരിക്കൻ രഹസ്യാന്വേഷണ റിപ്പോർട്ടുകൾ പ്രകാരം, തന്ത്രപ്രധാനമായ ഹുർമുസ് കടലിടുക്ക് ഏത് സമയത്തും അടച്ചുപൂട്ടാനുള്ള ശേഷി ഇറാന് ഇപ്പോഴും നിലനിൽക്കുന്നു. അമേരിക്കയുമായുള്ള സമാധാന ശ്രമങ്ങൾ പുരോഗമിക്കുന്നുണ്ടെങ്കിലും, ആഗോള എണ്ണ-വാതക വിതരണത്തിന്റെ നിർണായക പാതയായ ഹുർമുസിന്മേലുള്ള ഇറാന്റെ സ്വാധീനം ലോക ഊർജ്ജ വിപണിക്ക് വലിയ ആശങ്കയായി തുടരുകയാണ്. ഗൾഫ് മേഖലയിലെ ഊർജ്ജ അടിസ്ഥാനസൗകര്യങ്ങളെ സമ്മർദത്തിലാക്കാനും ആഗോള വ്യാപാരത്തെ ബാധിക്കാനും ഇറാന് കഴിയുമെന്നാണ് റിപ്പോർട്ടുകളുടെ വിലയിരുത്തൽ. സമാധാന കരാർ നടപ്പായാൽ കടലിടുക്ക് പൂർണമായി തുറക്കുമെങ്കിലും, ഭാവിയിൽ കരാർ ലംഘനമുണ്ടായാൽ ഹുർമുസ് വീണ്ടും സമ്മർദ ആയുധമായി ഉപയോഗിക്കാൻ ഇറാന് കഴിയുമെന്ന ആശങ്ക നിലനിൽക്കുന്നു.



