ഇന്ത്യ സൈന്യത്തിന്റെ യുദ്ധശേഷി വർധിപ്പിച്ച് തദ്ദേശീയമായി വികസിപ്പിച്ച 100 പീസ്കീപ്പർ (അഗ്നിവേഗ്) കാമികാസെ ഡ്രോണുകളും 6 പരിശീലന ഡ്രോണുകളും സൈന്യത്തിന് കൈമാറി. SMPP വികസിപ്പിച്ച ഈ ഡ്രോണുകൾ ജാമിങ്, സ്പൂഫിങ് സാഹചര്യങ്ങളിലും കൃത്യമായി പ്രവർത്തിക്കാൻ ശേഷിയുള്ളവയാണ്. ഏകദേശം 180 കിലോമീറ്റർ ദൂരപരിധിയും ടർബോജെറ്റ് എൻജിനും ഉള്ള അഗ്നിവേഗ്, ലക്ഷ്യസ്ഥാനത്ത് സ്വയം ഇടിച്ചുകയറി പൊട്ടിത്തെറിക്കുന്ന കാമികാസെ (Suicide Drone) വിഭാഗത്തിൽപ്പെടുന്നു. അഞ്ച് മീറ്ററിൽ താഴെ മാത്രം വ്യതിയാനത്തോടെ ശത്രുവിന്റെ റഡാറുകൾ, കമാൻഡ് സെന്ററുകൾ തുടങ്ങിയ നിർണായക ലക്ഷ്യങ്ങൾ തകർക്കാൻ ഇവയ്ക്ക് കഴിയും. ഇന്ത്യയുടെ പ്രതിരോധ സ്വാശ്രയത്വത്തിലേക്കുള്ള സുപ്രധാന മുന്നേറ്റമായാണ് ഈ നേട്ടം വിലയിരുത്തപ്പെടുന്നത്.



