ബെയ്റൂത്ത്: ദിവസം ചെല്ലും തോറും ഓരോ നേതാക്കളെയും ഇസ്രായേല്‍ വകവരുത്തുമ്പോഴും ഭീഷണി മുഴക്കി ഇറാന്റെ പിന്തുണയുള്ള ഹിസ്ബുള്ള വീണ്ടും രംഗത്തുവരുന്നു. ഏറ്റവും ഒടുവിലായി ഹസന് നസ്രുള്ളക്ക് പകരക്കാരനായി എത്തിയ ഹിസ്ബുള്ളയുടെ പുതിയ സെക്രട്ടറി ജനറല്‍ നയിം ഖാസിമും.ഇസ്രായേലിനെതിരെ ഭീഷണിയുമായി രംഗത്തെത്തി. ഖാസിമിനെ തീര്‍ക്കുമെന്ന് അധികം ആയുസ്സില്ലെന്നും ഇസ്രായേല്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഹിസ്ബുള്ള നേതാവിന്റെ പുതിയ വെല്ലുവിളി എത്തിയത്.



