KND-LOGO (1)

ഏകാന്തത അനുഭവിക്കുന്ന പുരുഷന്മാർക്ക് ‘എഐ റോബോട്ട് കാമുകി ‘വില 1.5 കോടി; എഐ റോബോട്ട് കാമുകി

എഐ സാങ്കേതികവിദ്യയുടെ വിപ്ലവകരമായ വളർച്ചയിൽ ഇതിനോടകം തന്നെ മനുഷ്യന്‍ ചെയ്യേണ്ട നിരവധി ജോലികളിൽ റോബോട്ടുകൾ സ്ഥാനം പിടിച്ചു കഴിഞ്ഞു. സാങ്കേതിക വിദ്യയുടെ വിപ്ലവകരമായ വളർച്ചയായി ഇതിനെ വിശേഷിപ്പിക്കാമെങ്കിലും വരുംകാലങ്ങളിൽ ഇത് ഉയർത്താൻ പോകുന്ന വെല്ലുവിളികളെ കുറിച്ചുള്ള ആശങ്കകളും സജീവ ചർച്ചയാവുകയാണ്. ഇപ്പോഴിതാ വിപ്ലവകരമായ മറ്റൊരു കണ്ടുപിടുത്തവുമായി രംഗത്തെത്തിയിരിക്കുകയാണ് യുഎസ് ആസ്ഥാനമായുള്ള ടെക് കമ്പനി റിയൽബോട്ടിക്സ്. മനുഷ്യനെപ്പോലെ ഭാവപ്രകടനങ്ങൾ നടത്താൻ കഴിയുന്ന ഒരു എഐ റോബോട്ടിനെയാണ് ഇവർ വികസിപ്പിച്ചെടുത്തിരിക്കുന്നത്. മനുഷ്യന് ഒരു കൂട്ടായി പ്രവർത്തിക്കാൻ കഴിയും എന്നതാണ് ഈ റോബോട്ടിന്‍റെ പ്രത്യേകതയെന്നും കമ്പനി അവകാശപ്പെടുന്നു. ആര്യ (Aria) എന്ന പേരിൽ വികസിപ്പിച്ചെടുത്തിരിക്കുന്ന എ ഐ റോബോട്ടിന് കമ്പനി ഒരു കാമുകി പരിവേഷമാണ് നൽകിയിരിക്കുന്നത്. ‘ഏകാന്തത അനുഭവിക്കുന്ന പുരുഷന്മാർക്ക് ഒരു പ്രണയനിയെ പോലെ കൂട്ടാകും’ ഈ റോബോട്ട് എന്നാണ് കമ്പനിയുടെ അവകാശവാദം. ജനുവരി ആദ്യ ആഴ്ചയിൽ ലാസ് വെഗാസിൽ നടന്ന 2025 കൺസ്യൂമർ ഇലക്ട്രോണിക്‌സ് ഷോയിലാണ് ആര്യയെ റിയൽബോട്ടിക്സ് ലോകത്തിന് മുൻപിൽ പരിചയപ്പെടുത്തിയത്. 1.5 കോടി രൂപയാണ് ($175,000) ഈ എഐ പ്രണയിനിയുടെ വില

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.