KND-LOGO (1)

ട്രംപ് സർക്കാറിന്‍റെ ചെലവ് ചുരുക്കലിന്‍റെ ഭാഗമായി യുണൈറ്റഡ് സ്റ്റേറ്റ്സ് ഏജൻസി ഫോർ ഇന്‍റർനാഷണൽ എയ്ഡ് (USAID) അടച്ചുപൂട്ടാൻ ട്രംപും മസ്കും

പ്രസിഡന്‍റ് ട്രംപിന്‍റെയും എലൺ മസ്കിന്‍റെയും ചെലവ് വെട്ടിച്ചുരുക്കലിന്‍റെ ഇരയായി യുണൈറ്റഡ് സ്റ്റേറ്റ്സ് ഏജൻസി ഫോർ ഇന്‍റർനാഷണൽ എയ്ഡ് (United States Agency for International Development) എന്ന USAID -യുടെ ചെലവ് കണക്കറ്റത്. അടച്ചുപൂട്ടുവെന്ന് ട്രൂത്ത് സോഷ്യൽ മീഡിയയിലൂടെ ട്രംപ് പ്രഖ്യാപിച്ചു. USAID ഒരു ക്രിമിനൽ സംഘടനയെന്ന് നേരത്തെ തന്നെ ആരോപിച്ചിരുന്നു മസ്ക്. തെളിവില്ലാതെയാണ് ആരോപണങ്ങൾ. പക്ഷേ, ഏജൻസി അടച്ചു. കോടതി താൽകാലികമായി തടഞ്ഞിട്ടുണ്ട്. പക്ഷേ, താൽകാലികം മാത്രം.എല്ലാം പെട്ടെന്നായിരുന്നു. സിറിയയിലെ 40,000 പേരുള്ള ഒരഭയാർത്ഥി ക്യാമ്പിൽ പ്രവർത്തിച്ചിരുന്ന USAID ജീവനക്കാർക്ക് പെട്ടെന്നൊരു സന്ദേശം കിട്ടി. എല്ലാം നിർത്തുക. അതുപോലെ മറ്റൊരു ക്യാമ്പിലും. വെള്ളവും സാനിറ്റേഷനും പോലുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയായിരുന്നു USAID -ന്‍റെ ദൗത്യം. അത് നിർത്തിവച്ചു. രണ്ട് ദിവസം കഴിഞ്ഞപ്പോഴേക്ക് ലോകമാകെയുള്ള ജീവനക്കാർക്ക് കമ്പ്യൂട്ടറുകളിൽ ലോഗിൻ പറ്റാതെയായി.എയ്ഡ്സ് (AIDS) നിയന്ത്രണത്തിനായി പ്രവർത്തിച്ചിരുന്ന 2 ലക്ഷത്തിലധികം ഡോക്ടർമാർക്ക് പണിയില്ലാതെയായി. അതുപോലെ ലക്ഷങ്ങൾക്ക്… അതും വിദേശ രാജ്യങ്ങളിൽ പ്രവർത്തിച്ചിരുന്നവർക്ക്. പദ്ധതികളും നിലച്ചു. തുടങ്ങിവച്ചതും പാതിയായതും അടക്കം. ചിലതിന് പിന്നെ ഇളവുകൾ കിട്ടി. പക്ഷേ, എത്രനാളേക്കെന്ന് വ്യകത്മാക്കി. അതാണ് USAID നിർത്തിയപ്പോൾ സംഭവിച്ചത്. ഉത്തരവ് മറികടക്കാൻ ശ്രമിച്ചാൽ കർശന നടപടി എന്നാണ് ഉത്തരവ്. നടപടിയുണ്ടാവുകയും ചെയ്തു.1961 -ൽ സ്ഥാപിച്ച ഏജൻസിയാണ് യുണൈറ്റഡ് സ്റ്റേറ്റ്സ് ഏജൻസി ഫോർ ഇന്‍റർനാഷണൽ എയ്ഡ്. അമേരിക്കൻ സർക്കാരിന് വേണ്ടി സഹായം എത്തിക്കുകയായിരുന്നു ദൗത്യം. 10,000 പേരുണ്ട് ജീവനക്കാർ. മൂന്നിൽ രണ്ടും വിദേശ രാജ്യങ്ങളിലാണ്. 60 ഓളം രാജ്യങ്ങളിൽ ആസ്ഥാനമുണ്ട്. പിന്നെയും പലയിടത്തും പ്രവർത്തനവും. USAID ഫണ്ട് ചെയ്യുന്ന മറ്റ് സംഘടനകളാണ് പലയിടത്തും പ്രവർത്തനം ഏകോപിപ്പിക്കുന്നത്. ആരോഗ്യരംഗമാണ് പ്രധാന പ്രവർത്തനമേഖല. പോളിയോ വാക്സിനേഷൻ അതിൽ പ്രധാനവും.ക്ഷാമസാധ്യത കണ്ടെത്തുന്ന ലോകത്തെ ഏറ്റവും മികച്ച സംവിധാനം USAID നാണ്. യുക്രെയ്നിലെ സൈനികർക്ക് കൃത്രിമ അവയവങ്ങൾ നൽകുന്നുത് USAID ആണ്. കുഴിബോംബുകൾ കണ്ടെത്തി നിർവീര്യമാക്കുന്നതും ആഫ്രിക്കയിലെ എബോള വ്യാപനം തടയുന്ന പ്രവർത്തനങ്ങളും USAID -ന്‍റെതാണ്. സർക്കാർ കണക്കനുസരിച്ച് 2023 -ൽ മാത്രം അമേരിക്ക USAID വഴി നൽകിയ സഹായം 68 ബില്യനാണ്. ലോകത്ത് തന്നെ ഏറ്റവും മുന്നിൽ. അമരേിക്കൻ സർക്കാരിന്‍റെ ആകെ ബജറ്റിന്‍റെ 0.6 ശതമാനം. ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്, യുക്രെയ്ൻ തുടങ്ങിയ രാജ്യങ്ങളാണ് പ്രധാന ഗുണഭോക്താക്കൾ.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.