KND-LOGO (1)

ഡീസലിന് 25.01 രൂപയും പെട്രോളിന് 7.41 രൂപയും കൂട്ടി ഷെൽ ഇന്ത്യ

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിനിടെ പെട്രോൾ, ഡീസൽ വില കൂട്ടി സ്വകാര്യ എണ്ണ കമ്പനികൾ. നയാരക്ക് പിന്നാലെ ഷെൽ ഇന്ത്യയും​ വില വർധിപ്പിച്ചു. ബംഗളൂരുവിൽ പെട്രോൾ ലിറ്ററിന് 7.41 രൂപയാണ് വർധിപ്പിച്ചത്. പെട്രോൾ സ്റ്റാൻഡേർഡ് വേരിയന്റ് ലിറ്ററിന് 11.85 രൂപയായി ഉയർന്നു. പവർ വേരിയന്റിന് 129.85 രൂപ നൽകണം. ഡീസൽ ലിറ്ററിന് 25.01 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ സാധാരണ വേരിയന്റിന് 123.52 രൂപയും പ്രീമിയം വേരിയന്റിന് 133.52 രൂപയും നൽകണം.

United States-Israel-Iran സംഘർഷം ശക്തമായതിനെ തുടർന്ന് ആഗോള എണ്ണവില കുത്തനെ ഉയർന്നതാണ് രാജ്യത്ത് ഇന്ധനവില വർധനവിന് കാരണമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഡീസൽ വില ഇനിയും ഉയർന്ന് ലിറ്ററിന് 148 മുതൽ 165 രൂപ വരെ എത്താനിടയുണ്ടെന്നും സൂചനകളുണ്ട്, എന്നാൽ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. ക്രൂഡ് ഓയിൽ വില ഉയർന്നതോടെ പൊതു മേഖലാ എണ്ണക്കമ്പനികൾക്ക് സർക്കാർ നഷ്ടപരിഹാരം നൽകുന്നുണ്ടെങ്കിലും സ്വകാര്യ കമ്പനികൾക്ക് അത് ലഭിക്കാത്തതിനാൽ അവർ വില വർധിപ്പിക്കേണ്ടിവരുന്നുവെന്നാണ് വാദം. ഇന്ത്യയുടെ ക്രൂഡ് ഓയിൽ ആവശ്യകതയുടെ ഏകദേശം 88 ശതമാനവും ഇറക്കുമതിയിലാണ് ആശ്രയിക്കുന്നത്. പ്രത്യേകിച്ച് Strait of Hormuz വഴിയുള്ള വിതരണം തടസ്സപ്പെട്ടത് പ്രതിസന്ധി രൂക്ഷമാക്കി. ഫെബ്രുവരി 28ന് ശേഷം ബ്രെന്റ് ക്രൂഡ് ഓയിൽ വിലയിൽ ഏകദേശം 60 ശതമാനം വർധനവ് ഉണ്ടായതും ആഗോള എണ്ണ വിപണിയെ കൂടുതൽ സമ്മർദ്ദത്തിലാക്കി.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.