ധ്യാൻ ശ്രീനിവാസനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന ഡിറ്റക്റ്റീവ് ഉജ്ജ്വലന്‍ എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. നവാഗതരായ ഇന്ദ്രനീൽ ഗോപീകൃഷ്ണനും രാഹുൽ ജിയും ചേർന്നാണ് ഈ ചിത്രം രചിച്ചു സംവിധാനം ചെയ്യുന്നത്. ടോവിനോ തോമസ് നായകനായ ബേസിൽ ജോസഫ് ചിത്രം മിന്നൽ മുരളിയിലൂടെ വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ആരംഭിച്ച വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്‌സിന്റെ ഭാഗമായ രണ്ടാമത്തെ ചിത്രമാണ് ഡിറ്റക്റ്റീവ് ഉജ്ജ്വലൻ. പ്രൊഡക്ഷൻ ഹൗസിന്റെ പേര് കേട്ട് തിയേറ്ററുകളിലേക്ക് ആളുകൾ എത്തുന്ന മലയാളത്തിലെ അപൂര്‍വ്വം നിര്‍മ്മാണ കമ്പനികളില്‍ ഒന്നാണ് വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ്.
