KND-LOGO (1)

ഡീപ്‌സീക്കിന് ചൈനയില്‍ നിന്നുതന്നെ എതിരാളി; ആലിബാബ എഐ ചാറ്റ്‌ബോട്ട് പുറത്തിറക്കി Qwen 2.5-Max ലാര്‍ജ് ലാംഗ്വേജ് മോഡല്‍ അവതരിപ്പിച്ച്

ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് രംഗത്ത് ചൈനീസ് സ്റ്റാര്‍ട്ടപ്പായ ഡീപ്സീക്ക് വലിയ തരംഗമായിരിക്കുന്നതിനിടെയാണ് ചൈനയില്‍ നിന്ന് അടുത്ത എഐ മോഡലിന്‍റെ വരവ്. ആലിബാബ അവതരിപ്പിച്ച Qwen 2.5-Max ലാര്‍ജ് ലാംഗ്വേജ് മോഡലിന് ഓപ്പണ്‍ എഐയുടെ ചാറ്റ് ജിപിടി-4oയെയും ഡീപ്‌സീക്ക്-വി3യെയും മറികടക്കാനാവുമെന്ന് ആലിബാബയുടെ ക്ലൗ‍ഡ് ഡിവിഷന്‍ ഔദ്യോഗിക വീചാറ്റ് അക്കൗണ്ടില്‍ അവകാശപ്പെട്ടു. ഡീപ്‌സീക്ക് അടുത്തിടെ പുറത്തിറക്കിയ ‘ഡീപ്‌സീക്ക് ആ‌ർ 1’ എന്ന എഐ ചാറ്റ്ബോട്ട് വലിയ തരംഗമാണ്. ഓപ്പണ്‍ എഐയുടെ ചാറ്റ്‌ ജിപിടി ഓ1നോട് കിടപിടിക്കുന്ന ചാറ്റ്‌ബോട്ടാണ് കുറഞ്ഞ മുതല്‍മുടക്കില്‍ വികസിപ്പിച്ചതെന്ന് ഡീപ്‌സീക്ക് അവകാശപ്പെടുന്ന ഡീപ്‌സീക്ക് ആ‌ർ 1. ഓപ്പണ്‍ എഐ അടക്കമുള്ള യുഎസ് ടെക് ഭീമന്‍മാരെ ഡീപ്‌സീക്ക് ആ‌ർ 1ന്‍റെ വരവ് വിറപ്പിച്ചിരുന്നു. ആപ്പ് സ്റ്റോറിലെ ഡൗണ്‍ലോഡുകളുടെ എണ്ണത്തില്‍ ചാറ്റ്‌ ജിപിടിയെ ഇക്കഴിഞ്ഞ തിങ്കളാഴ്‌ച ഡീപ്‌സീക്ക് മറികടന്നിരുന്നു. യുഎസ് ചിപ്പ്, ഗ്രാഫിക്സ് പ്രൊസസര്‍ നിര്‍മാണ ഭീമനായ എൻവിഡിയയുടെ ഓഹരിമൂല്യം പോലും ഇടിച്ചുതാഴ്ത്താനും ഡീപ്‌സീക്കിന്‍റെ പുതിയ ലാര്‍ജ് ലാംഗ്വേജ് മോഡലിനായി. എഐ രംഗത്ത് ചൈനീസ് എതിരാളിയായ ഡീപ്‌സീക്കിനെയും ആഗോള കൊലകൊമ്പന്‍മാരായ ഓപ്പണ്‍ എഐയെയും ഗൂഗിളിനെയും മെറ്റയെയും വിറപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ആലിബാബയുടെ നീക്കം. ആലിബാബയും രംഗത്തിറങ്ങിയതോടെ എഐ രംഗത്തെ മത്സരം മുറുകും.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.