KND-LOGO (1)

ദക്ഷിണേഷ്യയുടെ സാമ്പത്തിക വളര്‍ച്ചയെ ഭാരതം നയിക്കും

ന്യൂയോര്‍ക്ക്: 2025ല്‍ ഭാരത സമ്പദ് വ്യവസ്ഥ 6.6 ശതമാനം വളർച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഉയര്‍ന്ന നിക്ഷേപ വളര്‍ച്ചയും സ്വകാര്യമേഖലയിലെ ഉപഭോഗം വര്‍ധിച്ചതുമാണ് സമ്പദ് വ്യവസ്ഥ ശക്തിപ്പെടാന്‍ കാരണം. അടുത്ത വര്‍ഷം ഭാരതത്തിന്റെ ജിഡിപി 6.8 ശതമാനമായി വളരുമെന്നും ഹമീദ് വ്യക്തമാക്കി. ആഗോള സാമ്പത്തിക വളര്‍ച്ച 2025ല്‍ 2.8 ശതമാനത്തില്‍ തുടരും. ദക്ഷിണേഷ്യയുടെ വളര്‍ച്ചയെ ഭാരതമാണ് നയിക്കുക. ജനസംഖ്യയിലുണ്ടാകുന്ന ഇടിവും വര്‍ധിച്ചുവരുന്ന വ്യാപാര പിരിമുറുക്കവും കാരണം ചൈനയുടെ വളര്‍ച്ച 2025ല്‍ 4.8 ശതമാനമായി കുറയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ശക്തമായ സ്വകാര്യ നിക്ഷേപം രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുമെന്നും അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള മൂലധന ചെലവ് വരും വര്‍ഷത്തില്‍ രാജ്യത്തിന്റെ വളര്‍ച്ചയെ അനുകൂലമായി ബാധിക്കുമെന്നുമാണ് വിലയിരുത്തൽ . കാര്‍ഷിക ഉത്പാദനത്തിലും ഗണ്യമായ വളര്‍ച്ചയുണ്ടായിട്ടുണ്ട്.ആഗോളതലത്തില്‍ മൊത്തത്തിലുള്ള വളര്‍ച്ചാ നിരക്ക് 2.8 ശതമാനത്തില്‍ തന്നെ തുടരുകയാണ്. അതേസമയം വികസിത സമ്പദ്വ്യവസ്ഥകളുടെ വളര്‍ച്ച കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 0.1 ശതമാനം ഇടിഞ്ഞ് 1.6 ശതമാനമായി. ഏറ്റവും വേഗത്തില്‍ വളരുന്ന രണ്ടാമത്തെ സമ്പദ്വ്യവസ്ഥയായ ചൈനയുടെ ഈ വര്‍ഷത്തെ പ്രവചനം 0.1 ശതമാനം ഇടിഞ്ഞ് 4.8 ശതമാനത്തിലെത്തി, അടുത്ത വര്‍ഷം ഇത് 0.3 ശതമാനം ഇടിഞ്ഞ് 4.5 ശതമാനത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. യുഎസ് സമ്പദ്വ്യവസ്ഥ കൂടുതല്‍ ഇടിഞ്ഞ് ഈ വര്‍ഷം 1.9 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് പ്രവചിക്കപ്പെടുന്നു.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.