മണിപ്പൂരിൽ വീണ്ടും സംഘർഷം. പ്രതിഷേധക്കാർ തെരുവ് തടഞ്ഞു. പ്രതിഷേധക്കാർ സുരക്ഷാ സേനയ്ക്ക് നേരെ കല്ലെറിഞ്ഞു. പ്രതിഷേധക്കാർക്ക് നേരെ കണ്ണീർവാതകം പ്രയോഗിച്ചു. സംഘർഷത്തിന് അയവില്ലാതെ തുടരുന്ന സാഹചര്യത്തിൽ മണിപ്പൂരിൽ ഇന്റർനെറ്റ് സേവനങ്ങൾക്ക് വിലക്കേർപ്പെടുത്തി.
അഞ്ച് ദിവസത്തേക്ക് ഇൻ്റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചു.കുകി- മെയ്തെയി വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ മണിപ്പൂരിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 7 പേരാണ് കൊല്ലപ്പെട്ടത്. സംഘർഷം തുടരുന്ന മൂന്ന് ജില്ലകളികളിൽ കർഫ്യൂ പ്രഖ്യാപിച്ചിരുന്നു. ഇംഫാൽ ഈസ്റ്റ് ഇംഫാൽ വെസ്റ്റ് തൗബൽ ജില്ലകളിലാണ് നിരോധനാജ്ഞ.



