അമ്മ ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചതിന് പിന്നാലെ സിദ്ദിഖിനെതിരെ പോലീസിൽ പരാതി. വൈറ്റില സ്വദേശിയാണ് കൊച്ചി സിറ്റി കമ്മീഷണർക്ക് പരാതി നൽകിയത്. പോക്സോ ചുമത്തി കേസ് എടുക്കണം എന്നാവശ്യം. നടിയെ ആരോപണ വിധേയനായ സിദ്ദിഖ് ലൈംഗികമായി പീഡിപ്പിച്ചത് പ്രായപൂർത്തിയാവുന്നതിന് മുമ്പായിരുന്നു എന്ന് ചൂണ്ടി കാട്ടിയാണ് ഈ ആവശ്യം.
അതേസമയം, പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടപടിയെടുക്കാനുള്ള ഒരുക്കത്തിലാണ്. പൊലീസ് പരാതി പരിശോധിച്ചുവരികയാണ്. ആരോപണം ഉയർന്നതോടെ താര സംഘടനയായ ‘അമ്മ’യുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നടന്‍ സിദ്ദിഖ് രാജിവെച്ചിരുന്നു. ഏഷ്യാനെറ്റ് ന്യൂസിനോട് സിദ്ദിഖ് തന്നറെ രാജി വാര്‍ത്ത സ്ഥിരീകരിച്ചു. യുവ നടിയുടെ ഗുരുതര ലൈംഗിക ആരോപണം; ‘അമ്മ’യുടെ ജനറൽ സെക്രട്ടറി സിദ്ദിഖ് രാജിവെച്ചു. അമ്മ പ്രസിഡന്റ് മോഹൻ ലാലിന് സിദ്ദിഖ് രാജി കത്ത് നൽകി. യുവ നടിയുടെ ഗുരുതര ലൈംഗിക ആരോപണത്തെ തുടർന്നാണ് സിദ്ദിഖിന്‍റെ രാജി.



