ചിതയൊരുക്കിആത്മഹത്യക്ക്ശ്രമച്ചവയോധിക മരിച്ചുനെയ്യാറ്റിൻകരവ്ലാങ്ങാമുറി സ്വദേശി നളിനകുമാരി (67) ആണ് മരിച്ചത്.ഇന്നലെ ആയിരുന്നുസംഭവം. ഭർത്താവ് ക്രിസ്തുദാസ് വർഷങ്ങളായി രോഗബാധിതനാണ്. ഇതിലെ മനോവിഷമമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതും, മരണത്തിന് കീഴടങ്ങിയതും.. ആശുപത്രിയിൽ കഴിയുന്ന ഭർത്താവിനോടൊപ്പം കൂട്ടിരുന്ന നളിതകുമാരിഇന്നലെ ഉച്ചയോടു കൂടി വീട്ടിൽ പോയി വരാം എന്നു പറഞ്ഞ് പോവുകയായിരുന്നു.തുടർന്ന് വീടിന് പുറകിലെ പറമ്പിൽ തുണ്ടും വിറകുകളും കൂട്ടിയശേഷം മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.ഗുരുതരമായി പൊള്ളലേറ്റ നളികുമാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സയിലിരിക്കെ ആണ് അന്ത്യം.ദമ്പതികൾക്ക് രണ്ട് മക്കൾ ഉണ്ട് .നളിന കുമാരിയും ഭർത്താവും ജോലിക്കാരിയും മാത്രമായിരുന്നു വീട്ടിൽ താമസം.നെയ്യാറ്റിൻകര പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.



