സെന്റർ മേഖലയിൽ വൻ വികസന പദ്ധതിയുമായി ഭാരതി എയർടെൽ. കമ്പനിയുടെ ഡാറ്റാ സെന്റർ വിഭാഗമായ നെക്സ്ട്രാ ഡാറ്റ (Nxtra Data), Rochak Systems, Rovision Tech Hub എന്നീ രണ്ട് കമ്പനികളിൽ 85 ശതമാനം വരെ ഓഹരികൾ ഏറ്റെടുക്കാൻ കരാറിൽ ഒപ്പുവച്ചു. ഡാറ്റാ സെന്ററുകൾക്കായി ഭൂമി വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അടുത്തിടെ രൂപീകരിച്ച കമ്പനികളാണ് ഇവ. ഇടപാടുകൾ പണമായിട്ടായിരിക്കും നടപ്പാക്കുക.ഈ നീക്കത്തിലൂടെ അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ നെക്സ്ട്രാ ഡാറ്റയുടെ ഡാറ്റാ സെന്റർ ശേഷി നിലവിലെ 120–130 മെഗാവാട്ടിൽ നിന്ന് 1 ഗിഗാവാട്ടായി ഉയർത്താനാണ് എയർടെലിന്റെ ലക്ഷ്യം.
മുംബൈ ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ ഭൂമി ഏറ്റെടുത്ത് പുതിയ ഡാറ്റാ സെന്ററുകൾ സ്ഥാപിക്കുന്നതിനൊപ്പം മൂലധന നിക്ഷേപവും ബാഹ്യ ധനസഹായവും ഉപയോഗപ്പെടുത്തും.ക്ലൗഡ് കംപ്യൂട്ടിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ സേവനങ്ങൾ എന്നിവയുടെ വളർച്ചയോടെ രാജ്യത്ത് ഡാറ്റാ സെന്ററുകളുടെ ആവശ്യം അതിവേഗം ഉയരുകയാണ്. ഹൈസ്കെയിൽ ഉപഭോക്താക്കളുടെ വർധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ടെലികോം ശൃംഖലയ്ക്കൊപ്പം ഡാറ്റാ സെന്റർ അടിസ്ഥാനസൗകര്യവും ശക്തിപ്പെടുത്തുകയാണ്
എയർടെൽ.വിപുലീകരണ പദ്ധതികൾക്കായി നെക്സ്ട്രാ ഡാറ്റ ഇതിനകം ബാഹ്യ നിക്ഷേപകരിൽ നിന്ന് 1 ബില്യൺ ഡോളർ സമാഹരിച്ചിട്ടുണ്ട്. ഡാറ്റാ സെന്റർ വികസനത്തിന് പുറമെ രാജ്യത്തെ 400 നഗരങ്ങളിലേക്ക് ഫൈബർ നെറ്റ്വർക്ക് വ്യാപിപ്പിക്കുന്നതിനും ഡിജിറ്റൽ ബിസിനസുകൾ വളർത്തുന്നതിനുമായി എയർടെൽ പ്രത്യേക നിക്ഷേപ പദ്ധതികളും നടപ്പാക്കിവരികയാണ്.



