സ്വച്ഛ് സർവ്വേക്ഷൻ 26 ന്റെ ഭാഗമായി ആറ്റിങ്ങൽ നഗരസഭ മഴക്കാലപൂർവ ശുചീകരണത്തിന്റെ ഉൽഘാടനവും ജനകീയ ശുചീകരണ യജ്ഞവും സംഘടിപ്പിച്ചു. ബഹുമാനപ്പെട്ട നഗരസഭ ചെയർപേഴ്സൺ പ്രദീപ് ശുചീകരണത്തിന് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ ആർ എസ് രേഖ, ആരോഗ്യ സ്ഥിരംസമിതി ചെയർപേഴ്സൺ എ എം താഹ, മറ്റു കൗൺസിലർമാർ, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഹരിതകർമ്മ സേന, തൊഴിലുറപ്പ് പ്രവർത്തകർ, നഗരസഭയിലെ ശുചീകരണ തൊഴിലാളികൾ, വിവിധ വിവിധ റസിഡൻസ് അസോസിയേഷനുകൾ, വിവിധ സ്കൂളുകളിലെ എൻഎസ്എസ് കേഡറ്റുകൾ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് ശുചീകരണ യജ്‌ഞം സംഘടിപ്പിച്ചത്.



