മണിമല, അച്ചൻകോവിൽ നദികളുടെ തീരത്ത് താമസിക്കുന്നവർ ശ്രദ്ധിക്കുക. നദികളിലെ ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയരുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മണിമല നദിയിൽ ഓറഞ്ച് അലർട്ടും അച്ചൻകോവിൽ പുഴയിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
കേന്ദ്ര ജലകമ്മീഷന്റെ (CWC) കല്ലൂപ്പാറ സ്റ്റേഷൻ, സംസ്ഥാന ജലസേചന വകുപ്പിന്റെ മണിമല സ്റ്റേഷൻ, വള്ളംകുളം സ്റ്റേഷൻ എന്നിവിടങ്ങളിൽ ജലനിരപ്പ് അപകട നിരപ്പിലെത്തിയിരിക്കുന്ന സാഹചര്യത്തിൽ നദിക്കരയിൽ താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തേണ്ടതാണെന്ന് അറിയിപ്പുണ്ട്. ഒരു കാരണവശാലും നദികളിൽ പ്രവേശിക്കുകയോ കടക്കുകയോ ചെയ്യരുത്. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണം. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്.



