KND-LOGO (1)

എഡിജിപി-ആർഎസ്എസ് ബന്ധം; സഭയിൽ അടിയന്തര പ്രമേയ ചർച്ചക്ക് അനുമതി

നിയമസഭ ചേർന്ന രണ്ടാം ദിനവും സഭയിൽ പ്രതിപക്ഷവും ഭരണപക്ഷവും തമ്മിൽ ബഹളം. പ്രതിപക്ഷ അംഗങ്ങൾക്കെതിരെ മന്ത്രി എംബി രാജേഷ് രം​ഗത്തെത്തിയതോടെയാണ് വീണ്ടും ബഹളമുണ്ടായത്. ഇന്നലെ സ്പീക്കർക്കെതിരായ പ്രതിഷേധം കടുത്ത അച്ചടക്ക ലംഘനമാണെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു. നാല് പ്രതിപക്ഷ അംഗങ്ങൾക്ക് നൽകിയ താക്കീതാണ് പ്രതിപക്ഷ നേതാവിനെ ചൊടിപ്പിച്ചത്. അതിനിടെ ആർഎസ്എസ്-എഡിജിപി ബന്ധം ചർച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിൻ്റെ ആവശ്യം മുഖ്യമന്ത്രി അംഗീകരിച്ചു. 12:00 മുതൽ രണ്ട് മണിക്കൂർ ചർച്ച അനുവദിക്കും. അനുമതി നൽകിയ മുഖ്യമന്ത്രി ഇന്നലത്തെ സ്ഥിതി ആവർത്തിക്കരുതെന്ന് പ്രതിപക്ഷത്തോട് ആഹ്വാനം ചെയ്തു.

നിയമസഭയിൽ പാലിക്കേണ്ട മര്യാദയും സഭാ ചട്ടങ്ങളും പാലിക്കാത്തിന്റെ പേരിലാണ് 4 എംഎൽഎമാർക്ക് താക്കീത് നൽകിയത്. മാത്യു കുഴൽനാടൻ, ഐസി ബാലകൃഷ്ണൻ, അൻവർ സാദത്ത്, സജീവ് ജോസഫ് എന്നിവർക്കെതിരെ നടപടി വേണമെന്നായിരുന്നു സർക്കാർ പ്രമേയം പാർലമെന്ററി കാര്യ മന്ത്രി എംബി രാജേഷാണ് നിയമസഭയിൽ അവതരിപ്പിച്ചത്. സ്പീക്കറെ അധിക്ഷേപിക്കുന്ന പ്രതിപക്ഷ നടപടി അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതേസമയം പ്രതിഷേധക്കാരെ ചർച്ചക്ക് പോലും വിളിക്കാതെ ഏകപക്ഷീയമായി സഭ നിർത്തിവക്കുന്ന സ്പീക്കറുടെ നടപടിയെ പ്രതിപക്ഷ നേതാവ് വിമർശിച്ചു.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.