2019-ൽ ദ്വാരകയിൽ വലിയ പാർട്ടി ഹോർഡിംഗുകൾ സ്ഥാപിക്കാൻ പൊതു ഫണ്ട് ദുരുപയോഗം ചെയ്തുവെന്നാരോപിച്ച് ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിനും മറ്റ് പാർട്ടി നേതാക്കൾക്കുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ ഡൽഹിയിലെ റൗസ് അവന്യൂ കോടതി ചൊവ്വാഴ്ച അധികൃതരോട് ഉത്തരവിട്ടു. അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് നേഹ മിത്തലാണ് കേസ് പരിഗണിച്ചത്.രാജ്യ തലസ്ഥാനത്ത് പത്ത് വർഷത്തിലേറെ നീണ്ടുനിന്ന ഭരണത്തിന് ശേഷം അരവിന്ദ് കെജ്‌രിവാളിന്റെ ആം ആദ്മി പാർട്ടിയെ ഭാരതീയ ജനതാ പാർട്ടി അധികാരത്തിൽ നിന്ന് പുറത്താക്കിയതിന് ആഴ്ചകൾക്ക് ശേഷമാണ് കോടതിയുടെ ഉത്തരവ് വന്നത്.ന്യൂഡൽഹി മണ്ഡലത്തിൽ നിന്ന് അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പർവേഷ് വർമ്മയോട് പരാജയപ്പെട്ട അരവിന്ദ് കെജ്‌രിവാൾ, ഡൽഹി എക്‌സൈസ് നയ കേസിൽ ജാമ്യത്തിലാണ്.പുതിയ എക്‌സൈസ് നയം പ്രകാരം ലൈസൻസുകൾ നൽകിയതിൽ അഴിമതി ആരോപിച്ച് ഡൽഹി എൽജി വികെ സക്‌സേന എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ടതിനെത്തുടർന്ന് കെജ്‌രിവാളും ഡെപ്യൂട്ടി മനീഷ് സിസോദിയയും മാസങ്ങൾ ജയിലിൽ കിടന്നു.



