പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി നേതാവിനെ വെടിവെച്ചു കൊന്നു. ആം ആദ്മി പാര്‍ട്ടി കിസാന്‍ വിങ് അധ്യക്ഷന്‍ തര്‍ലോചന്‍ സിംഗാണ് അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. ഫാമിൽ നിന്ന് വീട്ടിലേക്കുള്ള യാത്രാമധ്യേ ഇകോലാഹ ഗ്രാമത്തിലാണ് സംഭവം.
റോഡിന് സമീപത്താണ് തര്‍ലോചനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. നാട്ടുകാരുടെ സഹായത്തോടെ മകൻ ഹർദീപ് സിങ് തർലോചനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പിതാവിനോടുള്ള വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്ന് ഹര്‍പ്രീത് ആരോപിച്ചു.
കേസിന്റെ എല്ലാ വശങ്ങളും പരിശോധിക്കുമെന്ന് പൊലീസ് സൂപ്രണ്ട് സൗരവ് ജിന്‍ഡല്‍ അറിയിച്ചു. പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



