ഏഴ് ദിവസത്തോളം പ്ലാസ്റ്റിക് കുപ്പിയിൽ അലഞ്ഞുനടന്ന തെരുവ് നായയെ ഒടുവിൽ പിടികൂടി രക്ഷപ്പെടുത്തി. താലൂക്ക് ദുരന്തനിവാരണ സേന (ടി ഡി ആര് എഫ്) പ്രവര്‍ത്തകരാണ് നായയെ പിടികൂടി തലയില്‍ നിന്ന് പാത്രം മുറിച്ചു മാറ്റിയത്. ഒളവണ്ണ കൊടിനാട്ടുമുക്ക് കൊപ്രക്കള്ളിയിലുള്ള അങ്കണവാടിയിലാണ് നായയെ കണ്ടെത്തിയത്. തല ആകെ മൂടിയ നിലയില്‍ ആയതിനാല്‍ ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ കഴിയാത്ത അവസ്ഥയിലായിരുന്നു. ആളുകളെ കണ്ട് ഭയന്ന് ഓടിയിരുന്ന നായയെ വലയിട്ട് പിടികൂടിയായിരുന്നു രക്ഷാപ്രവർത്തനം.
നായയെ രക്ഷിക്കാൻ നാട്ടുകാർ പലതവണ ശ്രമിച്ചെങ്കിലും നായ ഭയന്ന് ഓടി രക്ഷപ്പെട്ടു. ഇതിനെ തുടര്‍ന്നാണ് വാര്‍ഡ് മെംബര്‍ പി ഷിബില താലൂക്ക് ദുരന്തനിവാരണ സേന ജില്ലാ കോര്‍ഡിനേറ്റര്‍ അബ്ദുല്‍ അസീസിനെ വിവരം അറിയിച്ചത്. ശനിയാഴ്ച മുതൽ നായയെ നിരീക്ഷിച്ച ശേഷം സംഘം രക്ഷാപ്രവർത്തനം നടത്തി. പിന്നീട് പിടികൂടി ബോട്ടില്‍ മുറിച്ചുമാറ്റുകയായിരുന്നു. ജില്ലാ വളന്റിയര്‍ ക്യാപ്റ്റന്‍ മിര്‍ഷാദ് ചെറിയേടത്തിന്റെ നേതൃത്വത്തില്‍ സുകേഷ് ഒളവണ്ണ, അജിത്ത് പയ്യടിമീത്തല്‍, അന്‍വര്‍ ജവാദ്, ഷൈജു ഒടുമ്പ്ര, സലീം കൊമ്മേരി, റഷീദ് കള്ളിക്കുന്ന്, നിധീഷ് കള്ളിക്കുന്ന് തുടങ്ങി പത്തോളം സേനാംഗങ്ങളാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തത്.



