KND-LOGO (1)

ഒമ്പത് വർഷങ്ങൾക്ക് ശേഷം റീ-റിലീസ് ചെയ്ത സനം തേരി കസം ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു.

മുംബൈ: 2016-ൽ രാധിക റാവു വിനയ് സപ്രു എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത ചിത്രമാണ് സനം തേരി കസം. ഹൃദ്യമായ ഒരു പ്രണയ കഥയാണ് ചിത്രം പറഞ്ഞത്. ഹർഷവർദ്ധൻ റാണെ, മാവ്ര ഹോകെൻ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച സനം തേരി കസം അന്ന് റിലീസ് ചെയ്തപ്പോള്‍ അതിലെ സംഗീതം ശ്രദ്ധിക്കപ്പെട്ടെങ്കിലും ബോക്സോഫീസില്‍ വെറും 9 കോടി രൂപയുടെ ആജീവനാന്ത കളക്ഷന്‍ നേടി ഫ്ലോപ്പായി പ്രഖ്യാപിക്കപ്പെട്ടു. 25 കോടിയായിരുന്നു ചിത്രത്തിന്‍റെ നിര്‍മ്മാണ ചിലവ്. PauseUnmuteFullscreenഎന്നാല്‍ ഒമ്പത് വർഷത്തിന് ശേഷം ഫെബ്രുവരി 7 ന് വീണ്ടും പ്രണയദിനത്തിനോട് അനുബന്ധിച്ച് ചിത്രം റീറിലീസ് ചെയ്തു. ആദ്യത്തെ രണ്ട് ദിവസത്തില്‍ തന്നെ ചിത്രത്തിന്‍റെ ആദ്യ റിലീസ് കളക്ഷന്‍ മറികടന്ന ചിത്രം, ഞായറാഴ്ചയും വന്‍ കളക്ഷനാണ് നേടിയത്. 6.25 കോടി രൂപ വാരാന്ത്യത്തില്‍ ചിത്രം നേടിയെന്നാണ് ട്രേഡ് അനലിസ്റ്റ് സാക്നില്‍ക് പറയുന്നത്. റീ-റിലീസില്‍ ഇതുവരെ സനം തേരി കസത്തിന്‍റെ മൊത്തം കളക്ഷൻ ഏകദേശം 18 കോടി രൂപയായി. ജുനൈദ് ഖാൻ-ഖുഷി കപൂർ ചിത്രം ലൗയാപ്, ഹിമേഷ് രേഷ്മിയയുടെ ബാ‍ഡാസ് രവികുമാർ എന്നിവയുൾപ്പെടെ ഫെബ്രുവരി 7-ലെ മറ്റ് റിലീസുകളെക്കാൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയാണ് സനം തേരി കസം എന്നത് ശരിക്കും ബോളിവുഡിനെ ഞെട്ടിച്ചിട്ടുണ്ട്. സനം തെറി കസം ഞായറാഴ്ച 6 കോടിയിലധികം നേടിയപ്പോൾ ലൗയാപ് ബഡാസ് രവികുമാറും യഥാക്രമം 1.65 കോടിയും 1.5 കോടിയുമാണ് നേടിയത്. 2024 സെപ്റ്റംബറിൽ സനം തെരി കസമിന്‍റെ നിർമ്മാതാക്കളായ സോഹം റോക്ക്‌സ്റ്റാർ എന്‍റര്‍ടെയ്മെന്‍റ് ചിത്രത്തിന്‍റെ രണ്ടാം ഭാഗം ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. നിർമ്മാതാവ് ദീപക് മുകുട്ട് ഹർഷവർദ്ധനൊപ്പം നിൽക്കുന്ന ഒരു ഫോട്ടോ പങ്കിട്ടുകൊണ്ടായിരുന്നു ഇത്. ഇതിന് പിന്നാലെ ചിത്രം റീറിലീസ് ചെയ്യണം എന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ആവശ്യം ഉയര്‍ന്നു. പിന്നാലെയാണ് പ്രണയദിനത്തിന് മുന്നോടിയായി ചിത്രം വീണ്ടും എത്തിയത്.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.