KND-LOGO (1)

ഗീതു മോഹൻ​ദാസിന്റെ സിനിമ കന്നഡയ്ക്ക് പുറമെ ചിത്രം ഇം​ഗ്ലീഷ് ഭാഷയിലും പുറത്തിറങ്ങുമെന്നാണ് പറയപ്പെടുന്നത്.

കെജിഎഫ് എന്ന ഒറ്റ ചിത്രത്തിലൂടെ തന്റെയും കന്നഡ സിനിമയുടെയും തലവര മാറ്റിയ നടനാണ് യാഷ്. മലയാളികൾ അടക്കം റോക്കി ഭായ് എന്ന് വിശേഷിപ്പിക്കുന്ന യാഷിന്റെ പുതിയ ചിത്രം മലയാളികളുടെ പ്രിയ താരം ​ഗീതു മോഹൻ​ദാസിനൊപ്പമാണ്. ​ഗീതു സംവിധാനം ചെയ്യുന്ന ആദ്യ പാൻ ഇന്ത്യൻ ചിത്രമായ ടോക്സിക്കിന്റെ ചിത്രീകരണം പുരോ​ഗമിക്കുകയാണ്. ഈ അവസരത്തിൽ സിനിമയുമായി ബന്ധപ്പെട്ടൊരു വലിയ അപ്ഡേറ്റ് പുറത്തുവരികയാണ്. ടോക്സിക് പാൻ ഇന്ത്യ അല്ല പാൻ വേൾഡ് ആയിട്ടാകും റിലീസ് ചെയ്യുക എന്നാണ് വിവിധ ഉറവിടങ്ങളെ ഉദ്ധരിച്ച് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നത്. കന്നഡയ്ക്ക് പുറമെ ചിത്രം ഇം​ഗ്ലീഷ് ഭാഷയിലും പുറത്തിറങ്ങുമെന്നാണ് പറയപ്പെടുന്നത്. കഥയ്ക്ക് ആ​ഗോള സ്വഭാ​വം ഉണ്ടെന്നും അതിനാലാണ് ഇം​ഗ്ലീഷിൽ കൂടി എടുക്കുന്നതെന്നുമാണ് വിവരം. കൂടാതെ ഇന്ത്യൻ, അന്തർദേശീയ ഭാഷകളിലേക്കും ടോക്സിക് ഡബ്ബ് ചെയ്ത് പ്രദർശനത്തിന് എത്തുമെന്നും റിപ്പോർട്ടുകളുണ്ട്.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.