KND-LOGO (1)

ഇന്ത്യയിയുടെ സംസ്കാരം ഇഷ്ടപ്പെട്ട് ഇന്ത്യയിൽ വിവാഹിതരായ സ്കോട്ട്ലൻഡുകാർ‌

ഇന്ത്യയിലെ സംസ്കാരം ഇഷ്ടപ്പെടുകയും ഇന്ത്യയിൽ വിവാഹിതരാവാൻ ആ​ഗ്രഹിക്കുകയും ചെയ്യുന്ന ഒട്ടേറെ വിദേശികളുണ്ട്. അതുപോലെ ബിക്കാനീർ കാമൽ ഫെസ്റ്റിവലിൽ വച്ച് രാജസ്ഥാനി ആചാരങ്ങളോടെ വിവാഹിതരായിരിക്കുകയാണ് സ്കോട്ട്ലൻഡിൽ നിന്നുള്ള ഈ ദമ്പതികൾ. ഇവരുടെ വിവാഹത്തിൻ്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.മിക്കവാറും വിവിധ രാജ്യങ്ങളിൽ‌ നിന്നുള്ള ദമ്പതികൾ രാജസ്ഥാനിലെ കാമൽ ഫെസ്റ്റിവലിൽ വച്ച് വിവാഹിതരാവാറുണ്ട്. സ്‌കോട്ട്‌ലൻഡിൽ നിന്നുള്ള ജാക്‌സൺ ഹിംഗിസും റോയ്‌സിനും അതുപോലെ ഇന്ത്യയിലെ വിവാഹത്തിന്റെ ആചാരങ്ങൾ പ്രകാരം വിവാഹം ചെയ്യാൻ ആ​ഗ്രഹിച്ചിരുന്നവരാണത്രെ. ഈ വിവാഹവീഡിയോയിലും ഇവർ ഇന്ത്യക്കാരെ പോലെ തന്നെയാണ് വിവാഹിതരായത് എന്ന് കാണാം. ഷെർവാണിയാണ് വരൻ ധരിച്ചത്. ഒപ്പം തലപ്പാവും കയ്യിൽ വാളും കാണാം. അലങ്കരിച്ച ഒട്ടകപ്പുറത്താണ് വരൻ വിവാഹവേദിയിലേക്ക് പോകുന്നത്. നിരവധി നാട്ടുകാരും ഈ വിവാഹഘോഷയാത്രയിൽ പങ്കെടുക്കുന്നുണ്ട്. രാജസ്ഥാനി വസ്ത്രങ്ങൾ ധരിച്ചുകൊണ്ട് ഇവർ നൃത്തം ചെയ്യുന്നതും കാണാം. വധുവും അതുപോലെ പരമ്പരാ​ഗതമായ രാജസ്ഥാനി വസ്ത്രം തന്നെയാണ് ധരിച്ചത്. ഒരു പുരോഹിതനാണ് വിവാഹത്തിന് നേതൃത്വം നൽകുന്നത്. വധൂവരന്മാർ പരസ്പരം മാലകൾ കൈമാറുന്നതും വീഡിയോയിൽ കാണാം. ഇരുവരുടേയും കൈകൾ ചേർത്തുവയ്ക്കുന്നതും കൈപിടിച്ച് അ​ഗ്നിക്ക് വലം വയ്ക്കുന്നതും വധൂവരന്മാർക്ക് മധുരം നൽകുന്നതും വീഡിയോയിൽ കാണാവുന്നതാണ്. എല്ലാം കൊണ്ടും തികച്ചും ഒരു പരമ്പരാ​ഗത ഇന്ത്യൻ വിവാഹം പോലെ തന്നെയായിരുന്നു ഈ വിവാഹവും. നാട്ടുകാരായ നിരവധിപ്പേരെ ഈ വിവാഹാഘോഷത്തിൽ കാണാവുന്നതാണ്.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.