KND-LOGO (1)

ബെം​ഗളൂരുവിലെ യെലഹങ്ക എയർഫോഴ്സ് സ്റ്റേഷൻ തുടങ്ങാനിരിക്കെ മേഖലയിൽ മത്സ്യ-മാംസ നിരോധനം

ബെംഗളൂരു: എയ്റോ ഇന്ത്യയുടെ 15-ാമത് എഡിഷൻ ബെം​ഗളൂരുവിലെ യെലഹങ്ക എയർഫോഴ്സ് സ്റ്റേഷനിൽ തുടങ്ങാനിരിക്കെ മേഖലയിൽ മത്സ്യ-മാംസ നിരോധനം ഏർപ്പെടുത്തുമെന്ന് പ്രഖ്യാപനം. ബൃഹത് ബെം​ഗളൂരു മഹാന​ഗര പാലികെ (BBMP) ആണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. മത്സ്യവും മാംസവും അടക്കം എല്ലാ സസ്യേതര ഭക്ഷണങ്ങളും ബെം​ഗളൂരു നോർത്തിലെ പ്രസ്തുത മേഖലകളിൽ പൂർണമായും നിരോധിക്കുമെന്നാണ് ഉത്തരവിൽ പറയുന്നത്. ഒരുമാസത്തേക്കാണ് വിലക്ക്. ഫെബ്രുവരി 10 മുതൽ 14 വരെ യെലഹങ്ക എയർഫോഴ്സ് സ്റ്റേഷനിൽ നടക്കുന്ന എയ്റോ ഇന്ത്യ 2025 ആഘോഷങ്ങൾക്ക് സമാപനം കുറിക്കുന്നതോടെ നിരോധനം പിൻവലിക്കുന്നതാണ്.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.