കൊച്ചി: ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിച്ച ‘രേഖാചിത്രം’ ഗംഭീര പ്രതികരണങ്ങളുമായി പ്രദർശനം തുടരുന്നു. കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളി നിർമ്മിച്ച ചിത്രം ജനുവരി 9നാണ് തിയറ്റർ റിലീസ് ചെയ്തത്. ഗംഭീര റെസ്പോൺസാണ് ചിത്രത്തിന് തിയേറ്ററുകളിൽ ലഭിക്കുന്നത്. ആസിഫ് അലിയുടെ കരിയർ ബെസ്റ്റ് ഓപ്പണിങ് ചിത്രമായി രേഖാചിത്രം രേഖപ്പെടുത്തി. പോലീസ് വേഷത്തിൽ ആസിഫ് അലി പ്രത്യക്ഷപ്പെടുന്ന സിനിമകളെല്ലാം സൂപ്പർ ഹിറ്റടിക്കുന്നു എന്നാണ് സോഷ്യൽ മീഡിയയിൽ പുതിയ കണ്ടെത്തൽ.
ആസിഫ് അലി നായകനായെത്തിയ ചിത്രത്തിലെ നായിക വേഷം അനശ്വര രാജനാണ് അവതരിപ്പിച്ചത്. 80കളിലെ ലുക്കിലാണ് അനശ്വര പ്രത്യക്ഷപ്പെട്ടത്. മനോജ് കെ ജയൻ, ഇന്ദ്രൻസ്, ഹരിശ്രീ അശോകൻ, ഭാമ അരുൺ, സിദ്ദിഖ്, ജഗദീഷ്, സായികുമാർ, ശ്രീകാന്ത് മുരളി, ഉണ്ണി ലാലു നിഷാന്ത് സാഗർ, പ്രേംപ്രകാശ്, സുധി കോപ്പ, മേഘ തോമസ്, സെറിൻ ശിഹാബ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. വലിയ ട്വിസ്റ്റോ സസ്പെൻസോ ഒന്നും ഇല്ലെങ്കിലും ചിത്രം അതീവ എൻഗേജിങ്ങാണ്. സെക്കൻഡ് ഹാഫിലെ കുഞ്ഞു സർപ്രൈസ് പ്രേക്ഷകർ പ്രതീക്ഷിച്ചു കാണില്ല.