ആലപ്പുഴ: ക്ഷേത്രങ്ങളിൽ ഷർട്ട് ഊരി ദർശനം നടത്തുന്നതിനെതിരായ മുഖ്യമന്ത്രിക്ക് അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുണ്ട്. ഒരുകാലത്ത് പലര്‍ക്കും വഴി നടക്കാന്‍ സ്വാതന്ത്ര്യമുണ്ടായിരുന്നില്ല, അത് മാറിയത് പോലെ കാലത്തിന് അനുസരിച്ച് പലതും മാറുമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.ശിവഗിരി മഠത്തിലെ പ്രസിഡന്‍റ് സ്വാമി ഒരഭിപ്രായം പറഞ്ഞു. അതിനെ പിന്തുണച്ച് മുഖ്യമന്ത്രി അദ്ദേഹത്തിന്‍റെ അഭിപ്രായം പറഞ്ഞു. അതിനെതിരായി സുകുമാരന്‍ നായര്‍ അദ്ദേഹത്തിന്‍റെ അഭിപ്രായം പറഞ്ഞു. അതിന് മറുപടിയായി ശിവഗിരി മഠത്തിലെ സന്യാസി ശ്രേഷ്ഠന്‍ അഭിപ്രായം പറഞ്ഞു. അവര്‍ പരസ്പരം മറുപടി പറഞ്ഞ് കഴിഞ്ഞു. ഇവിടെ മാത്രമാണോ ഇത് നടക്കുന്നത്. എത്രമാത്രം അനാചാരങ്ങള്‍ ഈ രാജ്യത്ത് നടക്കുന്നുണ്ട്. എസ്എന്‍ഡിപി യൂണിയൻ ശാഖാ ക്ഷേത്രങ്ങളിൽ ഷർട്ടിട്ട് കയറാമെന്ന് പ്രമേയം പാസാക്കിയതാണ് ചില പൂജാരിമാരാണ് അതിന് തടസമായി നിൽക്കുന്നതെന്നും വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേര്‍ത്തു.



