വിദ്യാഭ്യാസം ആറാം ക്ലാസ് വരെയാക്കി നിലനിര്‍ത്തി. വിദ്യാഭ്യാസം നിഷേധിക്കുന്നതിനെതിരെ അഫ്ഗാനിലെ സ്ത്രീകള്‍ പ്രതിഷേധിച്ചെങ്കിലും എല്ലാ പ്രതിഷേധവും താലിബാന്‍ അടിച്ചമര്‍ത്തി. ഏറ്റവും ഒടുവിലായി രാജ്യത്ത് പ്രവര്‍ത്തിക്കുന്ന വിദേശ എന്‍ജിയോകളോട് സ്ത്രീകളെ ജോലിക്ക് നിയോഗിക്കരുതെന്ന മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് താലിബാന്‍. സ്ത്രീകൾക്ക് തൊഴിൽ നൽകുന്ന രാജ്യത്തെ എല്ലാ ദേശീയ, വിദേശ സർക്കാരിതര ഗ്രൂപ്പുകളും അടച്ചുപൂട്ടുമെന്നാണ് താലിബാന്‍റെ മുന്നറിയിപ്പ്. തങ്ങളുടെ പുതിയ ഉത്തരവ് ലംഘിച്ചാല്‍ എൻജിഒകൾക്ക് രാജ്യത്ത് പ്രവർത്തിക്കാനുള്ള ലൈസൻസ് നഷ്ടപ്പെടുമെന്ന് അഫ്ഗാനിസ്ഥാൻ സാമ്പത്തിക മന്ത്രാലയം കഴിഞ്ഞ ഞായറാഴ്ച രാത്രി എക്സ് സാമൂഹിക മാധ്യമത്തില്‍ പ്രസിദ്ധീകരിച്ച കുറിപ്പില്‍ മുന്നറിയിപ്പ് നല്‍കി. എമിറാത്തി ഇതര സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള അധികാരിയെന്ന നിലയിൽ, ആഭ്യന്തര, വിദേശ എൻജിഒകളുടെ എല്ലാ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നതിനും നയിക്കുന്നതിനും മേൽനോട്ടം വഹിക്കുന്നതിനും സാമ്പത്തിക മന്ത്രാലയം ഉത്തരവാദിയാണെന്ന് പേർഷ്യൻ ഭാഷയിലുള്ള കുറിപ്പില്‍ പറയുന്നതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു



