KND-LOGO (1)

വിമാനത്തിൽ കരഞ്ഞ കുട്ടിയെ സന്തോഷിപ്പിക്കാൻ പാട്ട് പാടി യാത്രക്കാർ,

ദീര്‍ഘ ദൂരം യാത്രയ്ക്കിടെ കുട്ടികള്‍ കരയുന്നത് മറ്റ് യാത്രക്കെരെ സംബന്ധിച്ച് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. പലരും പലതരത്തിലുള്ള മാനസികാവസ്ഥയിലായിരിക്കും യാത്ര ചെയ്യുന്നത്. ഇതിടെ കുട്ടികളുടെ കരച്ചിലും കൂടിയാകുമ്പോള്‍ മാനസികമായി വലിയ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നു. എന്നാല്‍, വിമാനത്തില്‍ വച്ച് കരഞ്ഞ ഒരു കൊച്ച് കുട്ടിയെ പാട്ടുപാടി അവളുടെ മുഖത്ത് ചിരിപടര്‍ത്തിയ ലെബനണന്‍ സ്വദേശിയും ഇവന്‍റാസ്റ്റിക് എന്ന ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയുടെ സിഇഒയും ഉടമയുമായ മിഡോ ബിര്‍ജാവിയ്ക്ക് സമൂഹ മാധ്യമങ്ങളുടെ അഭിനന്ദനം. ഒരു കൊച്ച് കുട്ടിയുടെ മുഖത്ത് ചിരി പടര്‍ത്തുന്നതില്‍പ്പരം മറ്റെന്ത് സന്തോഷമാണ് ഈ ലോകത്ത് ഉള്ളതെന്നായിരുന്നു വീഡിയോ കണ്ട ഒരു കാഴ്ചക്കാരന്‍ കുറിച്ചത്. മിഡോ ബിര്‍ജാവി തന്‍റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് വീഡിയോ പങ്കുവച്ചത്. 61 ലക്ഷത്തിലേറെ പേരാണ് വീഡിയോ ഇതിനകം കണ്ടത്. കൊച്ച് കുട്ടികളുടെ ജനപ്രിയ ഗാനമായ ബേബി ഷാര്‍ക്ക് എന്ന പാട്ടാണ് മിഡോ ബിര്‍ജാവി കുഞ്ഞിന് വേണ്ടി പാടിയത്. ബിർജാവി പാട്ട് ആരംഭിച്ചതോടെ വിമാനത്തിലെ മറ്റ് യാത്രക്കാരും അദ്ദേഹത്തോടൊപ്പം കൂടി. വിമാനത്തിലെ എല്ലാ യാത്രക്കാരും തനിക്ക് വേണ്ടി പാടുന്നത് കണ്ട് കുഞ്ഞ് പോലും അത്ഭുതപ്പെട്ടു. എന്താണ് ഇവിടെ നടക്കുന്നതെന്ന തരത്തിലായിരുന്നു കുഞ്ഞിന്‍റെ നോട്ടമെന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ എഴുതിയത്.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.