w
വാഷിങ്ങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പ്രരണം സമാനതകളില്ലാത്ത വിധം ആവേശത്തിലേക്ക്.പരസ്പരം കൊണ്ടും കൊടുത്തും സ്ഥാനാര്‍ത്ഥികള്‍ പ്രചാരണം കൊഴുപ്പിക്കുകയാണ്.ഒരു സ്ഥാനാര്‍ത്ഥിയുടെ പ്രതികരണത്തിന് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ എതിര്‍സ്ഥാനാര്‍ത്ഥി മറുപടി നല്‍കുകയാണ്.ഇത്തരത്തില്‍ ട്രംപ് മാലിന്യ ട്രക്ക് ഓടിച്ച് കമലയ്ക്കും ബെയ്ഡനും നല്കിയ മറുപടിയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്.തന്റെ അനുനായികളെ ബെയ്ഡന് മാലിന്യങ്ങളെന്ന് അവഹേളിച്ചതിലുള്ള മറുപടിയായാണ് ട്രംപ് മാലിന്യട്രക്ക് ഓടിച്ചത്.



