കൊച്ചി :ഇന്നലെ പവന് 520 രൂപ വർദ്ധിച്ചതോടെ 58,880 രൂപയായി. ഗ്രാമിന് 65രൂപ വർധിച്ച് 7360 രൂപയായി. വ്യാഴാഴ്‌ച്ച പവന് 440 രൂപ കുറഞ്ഞതിനു ശേഷമാണ് ഈ വിലവർധന. കഴിഞ്ഞവർഷം ഇതേദിവസം സ്വർണം ഗ്രാമിന് 5680 രൂപയും പവന് 45440 രൂപയുമായിരുന്നു.യഥാക്രമം 1680, 13440 രൂപയുടേയും വർധന. ദീപാവലിസമയത്ത് കൂടാറുണ്ടെങ്കിലും ഇത്തവണ തുടർച്ചയായ ദിവസങ്ങളിൽ റെക്കോർഡ് പുതുക്കി കുതിക്കുകയാണ്.



