തിരുവന്തപുരം :ഗാർഹിക സോളാർ ഉത്പാദകർ (ഉത്പാദകർ )ഉൾപ്പെടെ ചെറുകിട വൈദ്യുതി ഉത്പാദകർക്ക് സ്വന്തം ഉപയോഗശേഷമുള്ള വൈദ്യുതി മറ്റു ഉപയോക്തകൾക്കു നിശ്ചിത നിരക്കിൽ വിൽക്കാൻ വഴിയൊരുക്കുന്ന കമ്യൂണിറ്റി ഗ്രിഡ് മാപ്പിങ് സംവിധാനം വരുന്നു. പകൽസമയത് അധികമായി ഉത്പാദിപ്പിക്കുന്ന വൈദ്യുതി ഗ്രിഡിലേക്കു വാങ്ങി വിലനൽകുന്നതിൽ നിന്ന് ഒഴിവാക്കാൻ കെ എസ് ഇ ബി ക്കും മെച്ചപ്പെട്ട വിലക്ക് ഉപയോക്താക്കളെ കണ്ടെത്തി വിൽക്കാൻ പ്രൊസ്യൂമറിനും സാധിക്കും.
സ്മാർട്ട് ഗ്രിഡ് പദ്ധതി ഉത്തരേന്ത്യയിൽ ചിലസംസ്ഥാനങ്ങളിൽ വിജയമായതോടെയാണ് തിരുവനന്തപുരം ഡിവിഷനിലെ 4സബ് ഡിവിഷനുകളിലായി 15സെക്ഷൻ ഓഫീസുകളുടെ പരിധിയിലാണ് പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കുക.



