രാജ്യത്തെ മദ്രസകള്‍ അടച്ചുപൂട്ടാനുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍റെ നിര്‍ദേശം ഭരണഘടനാ വിരുദ്ധമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. രാജ്യത്ത് മത ധ്രുവീകരണത്തിന് ഇടയാക്കുന്ന ഉത്തരവാണിത്. ഇത്തരമൊരു നിര്‍ദേശത്തിനെതിരെ രാജ്യത്ത് ഇപ്പോള്‍ തന്നെ വിമര്‍ശനാത്മകമായ പ്രതികരണങ്ങളാണ് വന്നിട്ടുള്ളത്.
കേസ് നടക്കുകയോ നടക്കാതിരിക്കുകയോ ചെയ്യുന്നതില്‍ പാര്‍ട്ടിക്ക് പ്രശ്‌നമില്ല. SFIO കേസില്‍ സിപിഎം ബിജെപിയുമായി സന്ധി ചെയ്ത് അവസാനിപ്പിച്ചുവെന്ന് മാധ്യമങ്ങള്‍ പ്രചരിപ്പിച്ചു. ഇപ്പോള്‍ മാധ്യമങ്ങള്‍ മാറ്റിപ്പറയുന്നു. കേരളത്തിലുള്ളത് ശുദ്ധ അസംബന്ധങ്ങള്‍ എഴുന്നള്ളിച്ച് പഠിച്ച മാധ്യമ ശൃംഖല.സന്ധി ചെയ്തുവെന്ന് പറഞ്ഞവര്‍ വമ്പിച്ച കേസ് വരാന്‍ പോകുന്നുവെന്ന് പറയുന്നു. ആദ്യം പറഞ്ഞതും ഇപ്പോള്‍ പറയുന്നതും തെറ്റ് – എംവി ഗോവിന്ദന്‍ വ്യക്തമാക്കി.
കേന്ദ്ര ബാലവകാശ കമ്മീഷന്‍ നിലപാട് ഭരണഘടനാ വിരുദ്ധമാണെന്ന് മദ്രസകളുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരിക്കവേ അദ്ദേഹം പറഞ്ഞു. നിലപാട് മതേരത്വത്തിനെതിരെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിഷേധങ്ങള്‍ വസ്തുതാപരം മതപഠനം ചേര്‍ത്തുള്ള പീഡിപ്പിക്കലെന്ന വാദം തെറ്റാണ് – എം വി ഗോവിന്ദന്‍ വ്യക്തമാക്കി.



