KND-LOGO (1)

കൊൽക്കത്ത കൊലപാതകം: സമരം അവസാനിപ്പിക്കില്ല, സുപ്രീംകോടതി നിർദേശം അംഗീകരിക്കില്ലെന്ന് ഡോക്ടർമാർ

ആർജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ പിജി ഡോക്ടറുടെ ബലാത്സംഗക്കൊലപാതകത്തിൽ പ്രതിഷേധിച്ച് ആരംഭിച്ച സമരം തുടരുമെന്ന് ജൂനിയർ ഡോക്ടർമാർ. സമരം അവസാനിപ്പിക്കണമെന്ന സുപ്രീം കോടതി നിർദേശം അംഗീകരിക്കില്ലെന്നാണു ഡോക്ടർമാരുടെ നിലപാട്. ഇന്നലെ, വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ സുപ്രീം കോടതി ഇടപെടുകയും സമരം അവസാനിപ്പിച്ച് ജോലിയിൽ തുടരാൻ പ്രതിഷേധിക്കുന്ന ഡോക്ടർമാരോട് നിർദേശിക്കുകയും ചെയ്തു. കൊൽക്കത്ത പൊലീസ് കമ്മീഷണറും ആരോഗ്യ സെക്രട്ടറിയും രാജി വെക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ആരോഗ്യ വകുപ്പ് ആസ്ഥാനത്തേക്ക് മാർച്ച് നടത്തുമെന്നും ജൂനിയർ ഡോക്ടർമാർ അറിയിച്ചു.

ഇന്ന് വൈകിട്ട് അഞ്ച് മണിക്കുള്ളില്‍ ജോലിയിലേക്ക് മടങ്ങണമെന്നാണ് കോടതി ഇന്നലെ നിര്‍ദേശിച്ചിരുന്നത്. പൊതുസമൂഹത്തിന് സേവനം നല്‍കാന്‍ ഡോക്ടര്‍മാര്‍ക്ക് ബാധ്യതയുണ്ടെന്ന് മറക്കരുതെന്നും ഡോക്ട‍മാർ തിരികെ പ്രവേശിച്ചില്ലെങ്കിൽ പശ്ചിമ ബംഗാള്‍ സര്‍ക്കാരിന് നടപടി സ്വീകരിക്കാമെന്നും സുപ്രീം കോടതി അറിയിച്ചിരുന്നു.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.