KND-LOGO (1)

സംസ്ഥാനത്ത് വീണ്ടും എച്ച്1എന്‍1 മരണം; മരിച്ചത് തൃശൂര്‍ ശ്രീനാരായണപുരം സ്വദേശി അനില്‍

സംസ്ഥാനത്ത് വീണ്ടും എച്ച്1എൻ1 മരണം. തൃശൂർ ശ്രീനാരായണപുരം സ്വദേശി അനിലാണ് മരിച്ചത്. പനി ബാധിച്ച് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ദിവസങ്ങൾക്ക് മുമ്പ് തൃശൂരിൽ എറവ് സ്വദേശി എച്ച്1എൻ1 ബാധിച്ച് മരിച്ചിരുന്നു. എറവ് സ്വദേശി മിനയാണ് മരിച്ചത്. എച്ച്1എൻ1 ബാധിച്ച് തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

അതേസമയം, ഇന്നലെ കാസര്‍കോട് പടന്നക്കാട് എച്ച്1എന്‍1 രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. പടന്നക്കാട് കാര്‍ഷിക കോളേജിലെ വിദ്യാര്‍ഥികള്‍ക്കാണ് രോഗബാധ ഉണ്ടായത്. അഞ്ച് വിദ്യാര്‍ത്ഥികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗ ലക്ഷണങ്ങള്‍ കാണിച്ച വിദ്യാര്‍ഥികളുടെ സ്രവങ്ങള്‍ പരിശോധനയ്ക്കായി ആലപ്പുഴ വൈറോളജി ലാബിലേക്ക് അയച്ചിരുന്നു.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.