തമിഴ്നാട്ടിൽ ദളിതർ കയറിയ ക്ഷേത്രം അടിച്ചുതകർത്ത് മേൽ ജാതിക്കാർ. ഈ മാസം ആദ്യം ദളിതർ ക്ഷേത്രത്തിൽ പ്രവേശിച്ചിരുന്നു. കുപ്പം താലൂക്കിലെ ഗെമ്മൻകുപ്പം വില്ലേജിലെ കാളിയമ്മൻ ക്ഷേത്രമാണ് തകർന്നത്. എന്നാൽ ക്ഷേത്രം പുനഃസ്ഥാപിക്കുമെന്ന് തമിഴ്നാട് സർക്കാർ അറിയിച്ചു. ക്ഷേത്രത്തിലെ ആടി മാസ പരിപാടികളില്‍ നിന്നും ദളിത് സമുദായത്തെ വിലക്കാനുള്ള തീരുമാനം ലംഘിച്ച് ക്ഷേത്രത്തില്‍ പ്രവേശിച്ചതാണ് അക്രമത്തിന് പ്രേരണയാത്.
സംഭവത്തിൽ എസ്.നവീൻ കുമാറിൻ്റെ പരാതിയിൽ എസ്.സി/എസ്.ടി നിയമപ്രകാരം കെ.വി.കുപ്പം പോലീസ് കേസെടുത്തു. ഓഗസ്റ്റ് 14 ന് ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ക്രമസമാധാന യോഗത്തിൽ വിഷയം ചർച്ച ചെയ്തതിനെ തുടർന്നാണ് കേസെടുത്തതെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ദ ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു.



