Nvidia സിഇഒ ജെൻസൻ ഹുവാങ്ങിനെതിരെ ഉയർന്നുവന്ന ചാരവൃത്തി ആരോപണങ്ങൾ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടുന്നു. ചൈനീസ് ചാരവനിതയാണെന്ന് യുഎസ് ഇന്റലിജൻസ് സംശയിക്കുന്ന ഒരു ബിസിനസ് എക്സിക്യൂട്ടീവുമായി ഹുവാങ്ങിന് ബന്ധമുണ്ടായിരുന്നുവെന്നാണ് ആരോപണം. Nvidia-യുടെ അത്യാധുനിക AI ചിപ്പുകളെക്കുറിച്ചുള്ള രഹസ്യ വിവരങ്ങൾ ചോർത്താനും ചൈനയ്ക്ക് ചിപ്പുകൾ ലഭ്യമാക്കാനും ലക്ഷ്യമിട്ടായിരുന്നു ഈ ബന്ധമെന്ന സംശയവും ഉയർന്നിട്ടുണ്ട്.
ഇതിന്റെ പശ്ചാത്തലത്തിൽ Nvidia-യുടെ രഹസ്യ വിവരങ്ങൾ ചോർന്നിട്ടുണ്ടോ, ദേശീയ സുരക്ഷയ്ക്ക് ഭീഷണിയുണ്ടായിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കാൻ FBIയും കമ്പനിയുടെ ബോർഡും അന്വേഷണം ആരംഭിച്ചതായാണ് റിപ്പോർട്ട്.
എന്നാൽ, കമ്പനിയുടെ രഹസ്യങ്ങളോ ദേശീയ സുരക്ഷയോ അപകടത്തിലായതിന് നിലവിൽ തെളിവുകളില്ലെന്നും ജെൻസൻ ഹുവാങ്ങിന്റെ നേതൃത്വത്തിൽ പൂർണ വിശ്വാസമുണ്ടെന്നും Nvidia അറിയിച്ചതായി വീഡിയോയിൽ പറയുന്നു.



