KND-LOGO (1)

യുഎസ് ഉപരോധ നിയമത്തിലെ ആശങ്കകൾ റൂബിയോയുമായി ചർച്ച ചെയ്ത് ജയശങ്കർ

ന്യൂയോർക്ക്: റഷ്യയിൽ നിന്നുള്ള എണ്ണ, വാതക ഇറക്കുമതിയെ ബാധിക്കുന്ന അമേരിക്കൻ ഉപരോധ നിയമത്തിലെ വ്യവസ്ഥകളിൽ ഇന്ത്യയുടെ ആശങ്ക വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി നടത്തിയ കൂടിക്കാഴ്ചയിൽ വ്യക്തമാക്കി. യുഎൻ ജനറൽ അസംബ്ലിയുടെ 81-ാം സമ്മേളനത്തിനിടെയായിരുന്നു കൂടിക്കാഴ്ച.‘Lindsey O. Graham Sanctioning Russia and Iran Act of 2026’ സംബന്ധിച്ച ഇന്ത്യയുടെ ആശങ്കകൾ ഇരുവരും ചർച്ച ചെയ്തു. ഗൾഫ് മേഖലയിലെയും യുക്രെയ്‌നിലെയും നിലവിലെ സാഹചര്യങ്ങളും ചർച്ചയായി. റഷ്യയിൽ നിന്ന് എണ്ണയും വാതകവും വാങ്ങുന്ന രാജ്യങ്ങൾക്ക് പരമാവധി 100 ശതമാനം വരെ തീരുവ ചുമത്താൻ യുഎസ് പ്രസിഡന്റിന് അധികാരം നൽകുന്നതാണ് നിയമം. എന്നാൽ തീരുവ നിലവിൽ സ്വമേധയാ പ്രാബല്യത്തിൽ വന്നിട്ടില്ല; ഏത് രാജ്യത്തിന് എത്ര നിരക്ക് ചുമത്തണമെന്നത് പ്രസിഡന്റിന്റെ തീരുമാനത്തിന് വിധേയമാണ്.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.