ന്യൂഡൽഹി: അനധികൃത നുഴഞ്ഞുകയറ്റത്തിനെതിരെ ശക്തമായ നിലപാട് പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇന്ത്യ ധർമ്മശാലയല്ലെന്നും രാജ്യത്തെ വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ നുഴഞ്ഞുകയറ്റക്കാരിൽ നിന്ന് മുക്തമാക്കുകയാണ് നരേന്ദ്ര മോദി സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ സുരക്ഷ, സമ്പദ്വ്യവസ്ഥ, ജനസംഖ്യാ ഘടന എന്നിവയ്ക്ക് നുഴഞ്ഞുകയറ്റം ഗുരുതര ഭീഷണിയാണെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ എട്ട് മാസത്തിനിടെ കര അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങൾ സന്ദർശിച്ച് അതിർത്തി സുരക്ഷ ശക്തിപ്പെടുത്തുന്നതിനുള്ള നാലുതല സമീപനം സംസ്ഥാനങ്ങളുമായി പങ്കുവെച്ചതായും അമിത് ഷാ പറഞ്ഞു. രാജ്യത്ത് ജീവിക്കാൻ അവകാശമുള്ളത് ഇന്ത്യൻ പൗരന്മാർക്കാണെന്നും നുഴഞ്ഞുകയറ്റക്കാരെ തടയാൻ ശക്തമായ നടപടികൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.



